ADVERTISEMENT

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭർത്താവും അമേരിക്കൻ ഗായകനുമായ നിക് ജൊനാസിന് ഇന്ന് 29ാം പിറന്നാള്‍. ഭർത്താവിന്റെ പിറന്നാള്‍ ആഘോഷമാക്കാൻ പ്രിയങ്ക അമേരിക്കയെലെത്തിയിരിക്കുകയാണ് ഇപ്പോൾ. വിമാനത്താവളത്തിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

 

നിക് ജൊനാസിനു പിറന്നാൾ മംഗളങ്ങൾ നേർന്ന് ആരാധകർ ഉൾപ്പെടെ നിരവധി പേരാണു രംഗത്തെത്തിയത്. പ്രിയങ്ക ചോപ്രയും നിക് ജൊനാസും ഒരുമിച്ചതിനു ശേഷമുള്ള ഗായകന്റെ മൂന്നാമത്തെ പിറന്നാൾ ആണിത്. ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാ ഇരു താരങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രിയങ്കയും നിക്കും എഴുതുന്ന സ്നേഹനിർഭരമായ വാക്കുകളും ചർച്ച ചെയ്യപ്പെടാറുണ്ട്. 

 

‘സിറ്റഡെൽ’ എന്ന പുതിയ സീരിസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രിയങ്ക ചോപ്ര ലണ്ടനിൽ ആയിരുന്നു. കഴി‍ഞ്ഞ മാസമാണ് താരം തിരികെയെത്തിയത്. ജൂലൈയിൽ പ്രിയങ്കയുടെ പിറന്നാളിനും ഇരുവർക്കും ഒരുമിച്ചു ചേരാൻ സാധിച്ചില്ല. അകലെയിരുന്നിട്ടും നിക് പ്രിയങ്കയ്ക്കായ് സർപ്രൈസ് പാർട്ടി ഒരുക്കിയിരുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പാർട്ടി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com