ADVERTISEMENT

കേരളത്തിന്റെ തനതുഭംഗി വരച്ചിട്ട് ‘എന്റെ നാട്’ എന്ന പേരിൽ പുറത്തിറക്കിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. ആലത്തൂരിൽ നിന്നുള്ള ഒരുകൂട്ടം കലാകാരന്മാരാണ് പാട്ടിനു പിന്നിൽ. വിജയൻ ആലത്തൂർ ആണ് പാട്ടിന് ഈണമൊരുക്കിയത്. അപർണ രാമചന്ദ്രൻ ഗാനം ആലപിച്ചിരിക്കുന്നു. 

 

‘മലരൂഞ്ഞാലാടും കുഞ്ഞിക്കാറ്റും കൂടെക്കൂട്ടി

മയിൽപ്പീലി തഴുകിത്തലോടും മൃദുലമായി...’

 

മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. പ്രദീപ് എരിമയൂർ ആണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചത്. ഉഷസ് ഉണ്ണി പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തു. 

 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേർ പാട്ട് പങ്കുവയ്ക്കുകയുമുണ്ടായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com