ADVERTISEMENT

രഞ്ജിത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ജയസൂര്യ ചിത്രം ‘സണ്ണി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നീ വരും’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ജയസൂര്യ തന്നെയാണ് സമൂഹമാധ്യമ പേജിൽ പങ്കുവച്ചത്. സാന്ദ്ര മാധവ് ആണ് പാട്ടിനു വരികൾ കുറിച്ചത്. ശങ്കർ ശർമ്മ ഈണം പകർന്ന ഗാനം കെ.എസ്.ഹരിശങ്കർ ആലപിച്ചിരിക്കുന്നു. 

 

‘നീ വരും തണൽ തരും

മനം കവർന്നിടും 

കരൾ കരഞ്ഞ രാത്രികൾ

കടന്നു പോയിടും....’

 

പാട്ട് ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടുകഴി‍ഞ്ഞു. ചിത്രത്തില്‍ സംഗീതജ്ഞൻ ആയാണ് ജയസൂര്യ വേഷമിടുന്നത്. താരത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് ‘നീ വരും’ എന്ന പാട്ടിലൂടെ. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com