ADVERTISEMENT

കണ്ണു കെട്ടി, കീബോര്‍ഡ് തിരിച്ചുപിടിച്ച് വായിക്കുകയും ഒപ്പം പാട്ടുപാടുകയും ചെയ്ത് ശ്രദ്ധ നേടുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അമല രവീന്ദ്രന്‍. മത്സര വേദികളില്‍ ശ്രദ്ധിക്കപ്പെടാനായി ചെയ്തു തുടങ്ങിയ പരീക്ഷണം ഇതിനോടകം അമലയ്ക്ക് നിരവധി റെക്കോഡുകളും സമ്മാനിച്ചു കഴിഞ്ഞു.

 

കണ്ണ് കെട്ടിയതിനൊപ്പം കീബോർഡ് തലതിരിച്ചുപിടിച്ച് താളം തെറ്റാതെ വായിക്കുകയാണ് അമല. ആ താളത്തിനൊപ്പം പാട്ടുപാടുന്നത് ഏറെ പ്രയാസകരമാണെങ്കിലും അതും അനായാസേന ചെയ്യുകയാണ് ഈ കലാകാരി.

 

നാലാം വയസില്‍ സംഗീതം പഠിച്ചു തുടങ്ങിയ അമലയുടെ ഈ പരീക്ഷണം ഇതിനോടകം നിരവധി പുരസ്കാരങ്ങളും നേടിക്കൊടുത്തു. ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സുമെല്ലാം ഈ കലാകാരിയെ തേടിയെത്തി. 

 

പ്ലസ് ടു പഠനം പൂർത്തിയാക്കിനിൽക്കുന്ന അമല, ഇതര സംസ്ഥാനങ്ങളിലുൾപ്പെടെ നിരവധി വേദികളിൽ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. പയ്യന്നൂരിനടുത്ത് പാടിയോട്ടുചാലിലെ രവീന്ദ്രന്‍–ഷീബ ദമ്പതികളുടെ മകളാണ് അമല. കുടുംബത്തോടൊപ്പം ഇപ്പോള്‍ തിരുവനന്തപുരം നെടുമങ്ങാടാണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com