ADVERTISEMENT

ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമിയുടെ അമ്മ റാണി ടോമിയുടെ നൃത്ത വിഡിയോ ശ്രദ്ധേയമാകുന്നു. ക്ലാസിക്കൽ ഡാൻസ് ആണ് റാണി അവതരിപ്പിച്ചത്. ഒന്നര മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം നിരവധി പ്രേക്ഷകരെയും നേടിക്കഴി‍ഞ്ഞു. വിവിധയിടങ്ങളിൽ നിന്നായി റാണിയെത്തേടി പ്രശംസയും ആശംസയും എത്തുകയാണിപ്പോൾ. റിമിയുടെ അനിയത്തി റീനു ടോമിയാണ് റാണിയുടെ നൃത്ത വിഡിയോ പോസ്റ്റ് ചെയ്തത്. 

 

ഇതിനു മുൻപും റാണിയുടെ നൃത്ത പ്രകടന വിഡിയോകൾ റിമി ടോമിയും സഹോദര ഭാര്യയും നടിയുമായ മുക്തയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഇത്തവണത്തേത് ആസ്വാദകർക്കു തികച്ചും പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്. ക്ലാസിക്കൽ ഡാൻസിന് അനുയോജ്യമായ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയാണ് റാണി ചുവടുവച്ചത്. ചടുലമായ ചുവടുകളും അസാമാന്യ ഭാവങ്ങളും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. 

 

ഈ പ്രായത്തിലും തികഞ്ഞ ഊർജത്തോടെയും പ്രസരിപ്പോടെയും നൃത്തം അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന റാണി ടോമി വലിയ പ്രചോദനമാകുന്നു എന്നാണ് പ്രേക്ഷകപക്ഷം. ഇനിയും ഇത്തരം അസാധാരണ പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നു എന്നു കുറിച്ച് നിരവധി പേർ പിന്തുണയുമായി എത്തിയിരിക്കുകയാണ്. 

 

റാണി ഇപ്പോഴും ഡാൻസ് പഠിക്കുന്നുണ്ട്. ലോക്ഡൗൺ കാലത്ത് മമ്മി കൂടുതൽ സമയവും പാട്ടും ഡാൻസും പരിശീലിക്കുകയാണെന്ന് റിമി ടോമി തന്നെ പറഞ്ഞിട്ടുമുണ്ട്. ഓൺലൈനായാണ് പരിശീലനം. കഴിഞ്ഞ വർഷത്തെ ഓണം സ്പെഷൽ വിഡിയോയിൽ റാണി അവതരിപ്പിച്ച നൃത്തം കയ്യടി നേടിയിരുന്നു. അടുത്തിടെ കോവിഡ് പ്രതിരോധ സന്ദേശം നൽകുന്ന പാട്ടിനൊപ്പം റാണി ചുവടുവച്ചു. അമ്മയുടെ പാട്ടിനെയും ഡാൻസിനെയും കുറിച്ചെല്ലാം റിമി പൊതു വേദികളിൽ ഉൾപ്പെടെ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com