ADVERTISEMENT

ഓസ്ട്രേലിയയിൽ താമസിക്കുന്ന മലയാളി സഹോദരിമാർ പാട്ടുംപാടി 6 മണിക്കൂർ കൊണ്ടു ലോകം കീഴടക്കി!. 193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ മനഃപാഠമാക്കി ആലപിച്ച ആലപ്പുഴ ചേർത്തല സ്വദേശികളായ തെരേസ ജോയിയും ആഗ്നസ് ജോയിയും 3 രാജ്യാന്തര റെക്കോർഡ് പട്ടികയിലാണ് ഒറ്റദിനത്തിൽ ഇടംപിടിച്ചത്. ലോകസമാധാന ദിനമായ ഇന്നലെ ഓസ്ട്രേലിയയിലെ ബ്രിസ്ബേൻ സെന്റ് ജോൺസ് കത്തീഡ്രലിൽ രാവിലെ 10 മുതൽ വൈകിട്ടു വരെ നടന്ന പരിപാടിയിൽ ഓരോ 2 മണിക്കൂറിലും 10 മിനിറ്റ് മാത്രമായിരുന്നു ഇടവേള.

 

എല്ലാ രാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ കാണാതെ പഠിച്ചു പാടിയവർ, ലോകത്താദ്യമായി നൂറിലേറെ രാജ്യാന്തര ഭാഷകളിൽ പാടിയവർ എന്നിങ്ങനെ പല റെക്കോർഡുകളാണ് ഇവർ സ്വന്തമായത്. 

 

ക്വീൻസ്‌ലൻഡിലെ ഗ്രിഫിത് സർവകലാശാലയിൽ മൂന്നാം വർഷ ക്രിമിനോളജി-സൈക്കോളജി വിദ്യാർഥിനിയാണ് തെരേസ. കലംവെയ്‌ൽ കമ്യൂണിറ്റി കോളജ് 12-ാം ക്ലാസ് വിദ്യാർഥിനിയാണ് ആഗ്നസ്. ഓസ്ട്രേലിയയിലെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന തൈക്കാട്ടുശ്ശേരി കണിയാംപറമ്പിൽ ജോയ് കെ.മാത്യുവിന്റെയും നഴ്‌സായ ജാക്വിലിന്റെയും മക്കളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com