ADVERTISEMENT

ഗായിക റിമി ടോമിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായകനും അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ വിധു പ്രതാപ്. റിമിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് സുദീർഘമായ കുറപ്പിലൂടെയാണ് ഗായകന്റെ ആശംസ. ഒരു ഗായകനിൽ നിന്നും തന്നെ സ്റ്റേജ് പെർഫോമർ ആക്കി മാറ്റിയത് റിമി ടോമിയാണെന്ന് വിധു പ്രതാപ് കുറിപ്പിൽ പറയുന്നു. 

 

‘ഏകദേശം ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് വന്നവർ. റീമിയുടെ വളർച്ച അടുത്ത് നിന്ന് ആരാധനയോടെ കണ്ട ഒരു വ്യക്തിയാണ് ഞാൻ. ഒരു ഗായകനിൽ നിന്ന്, എന്നെ ഞാൻ പോലുമറിയാതെ ഒരു സ്റ്റേജ് പെർഫോമർ ആക്കിയ എന്റെ കൂട്ടുകാരി. കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ എത്ര വേദികൾ ഞങ്ങൾ ഒരുമിച്ചു പങ്കിട്ടു എന്നതിന് ഞാനും റീമിയും കണക്ക് വച്ചിട്ടില്ല. കാരണം ഇണക്കങ്ങളും കുരുത്തക്കേടുകളുമായി ഇനിയും ഒരുപാട് ദൂരമുണ്ട് ഒരുമിച്ചു യാത്ര ചെയ്യാൻ! എന്റെ റോക്സ്റ്റാറിനു പിറന്നാൾ ആശംസകൾ. നിന്നെ പോലെ നീ മാത്രം’, വിധു പ്രതാപ് കുറിച്ചു. 

 

വിധുവിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് റിമി ടോമിക്കു പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്. റിമിയും വിധുവും തമ്മിൽ വർഷങ്ങൾ നീണ്ട ആത്മബന്ധമാണ് ഉള്ളത്. മഴവിൽ മനോരമയിലെ സൂപ്പർ 4 സംഗീത റിയാലിറ്റി ഷോയിൽ ഇരുവരും ഒരുമിച്ച് വിധികർത്താക്കളായി എത്തുന്നുമുണ്ട്. റിമിയുടെയും വിധുവിന്റെയും അടുത്ത സുഹൃത്തുക്കളും ഗായകരുമായ സിത്താര കൃഷ്ണകുമാറും ജ്യോത്സ്നയുമാണ് പരിപാടിയുടെ മറ്റു വിധികർത്താക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com