ADVERTISEMENT

ഗായിക അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മകൾ പാപ്പു എന്ന അവന്തികയ്ക്കൊപ്പം കടലിലിറങ്ങി കാഴ്ചകൾ കണ്ട് ആസ്വദിക്കുകയാണ് അമൃത. അരക്കൊപ്പം വെള്ളത്തിൽ മകളെയും ചേർത്തു പിടിച്ചു നിൽക്കുന്ന ക്യൂട്ട് ചിത്രങ്ങളാണ് ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ‘അതിരുകളില്ലാത്ത സ്നേഹത്തോടെ ഞങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് അമൃതയുടെ പോസ്റ്റ്. 

 

ബോട്ട് യാത്ര ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും അമൃത സുരേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അവന്തിക എടുത്ത ചിത്രങ്ങളാണ് അവ. മകളുടെ പിറന്നാളിനോടനബന്ധിച്ച് അമൃത നടത്തിയ സ്പെഷൽ ആഘോഷവും യാത്രയുമാണിത്. ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു അവന്തികയുടെ പിറന്നാൾ ആഘോഷം. അമൃതയും അച്ഛൻ സുരേഷും അമ്മ ലൈലയും അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷും ചേർന്നാണ് പ്രിയപ്പെട്ട പാപ്പുവിനു വേണ്ടി പിറന്നാൾ ആഘോഷം ഒരുക്കിയത്. 

 

അവന്തികയുടെ 9ാം പിറന്നാൾ ആയിരുന്നു ഈ മാസം 21ന്. മകൾ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെ വിഡിയോ അമൃത സുരേഷ് ആരാധകരുമായി പങ്കുവച്ചിരുന്നു. ‘എന്റെ കുഞ്ഞിക്കുറുമ്പിക്ക് ഒരായിരം ചക്കര ഉമ്മ’ എന്നു കുറിച്ചുകൊണ്ടായിരുന്നു ഗായികയുടെ പോസ്റ്റ്. പിന്നാലെ എത്തിയ ആഘോഷ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. സ്നേഹവും ആശംസയും അറിയിച്ച എല്ലാവരോടും അമൃത നന്ദി അറിയിക്കുന്നുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com