ADVERTISEMENT

ഗായിക രഞ്ജിനി ജോസും അവതാരക രഞ്ജിനി ഹരിദാസും ഒരുമിച്ചുള്ള ‘പൂൾ ചിത്രങ്ങൾ’ വൈറലാകുന്നു. ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കൂളിങ് ഗ്ലാസ് വച്ച് സ്റ്റൈലിഷ് ലുക്കിലാണ് രഞ്ജിനിമാർ പ്രത്യക്ഷപ്പെട്ടത്. കഴുത്തൊപ്പം വെള്ളത്തില്‍ മുങ്ങി നിൽക്കുകയാണ് ഇരുവരും. 

 

‘പൂൾ ടൈം’ എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും ചിത്രങ്ങൾ‌ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം ചിത്രങ്ങൾ വൈറലായി. ഇരുവരുടെയും സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ  നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തിയത്. 

 

രഞ്ജിനി ജോസും ര​ഞ്ജിനി ഹരിദാസും തമ്മിൽ ഇരുപത് വർഷത്തിലേറെയായുള്ള ആത്മബന്ധമാണുള്ളത്. പേരിലുള്ള സാമ്യതകൾക്കപ്പുറത്ത് ഹൃദയബന്ധത്തിന്റെ അടുപ്പമുണ്ടെന്ന് ഇരു താരങ്ങളും വെളിപ്പെടുത്തിയിരുന്നു. ഏറെ പ്രയാസമേറിയ സമയത്തു പോലും ഒരു കുടുംബാംഗത്തെപ്പോലെ രഞ്ജിനി ഹരിദാസ് തനിക്കൊപ്പം നിന്നിട്ടുണ്ടെന്നും തന്നെ പൂർണമായും രഞ്ജിനിക്ക് അറിയാമെന്നും ഗായിക രഞ്ജിനി ജോസ് പറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com