സ്വർണത്തളികയിൽ ഊണ് കഴിച്ച് റിമിയും അനിയനും, ബിൽ കണ്ട് അമ്പരപ്പ്! വിഡിയോ

rimi-goldenthali
SHARE

സ്വർണത്തളികയിൽ ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോയുമായി ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. സഹോദരൻ റിങ്കുവിനൊപ്പം മഹാരാഷ്ട്രയിലെ ഹോട്ടലിൽ വച്ചു ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ ആണിത്. 

വിസ്തൃതമായ സ്വർണത്തളികയിൽ വിളമ്പിയ പലവിധ വിഭവങ്ങൾ ഓരോന്നായി റിമി ടോമി രുചിച്ചു നോക്കുന്നതു വിഡിയോയിൽ കാണാനാകും. ഓരോ വിഭവത്തിന്റെയും പേരും പ്രത്യേകതകളും ഗായിക പ്രേക്ഷകർക്കായി വിവരിക്കുന്നുമുണ്ട്. 

ഭക്ഷണം കഴിച്ചതിനു ശേഷം ബിൽ കണ്ടപ്പോൾ താൻ അദ്ഭുതപ്പെട്ടു പോയി എന്നും രണ്ടു പേർ ചേർന്ന് വിഭവസമൃദ്ധമായ ഊണ് കഴിച്ചിട്ടും വളരെ ചെറിയ തുക മാത്രമേ ആയിട്ടുള്ളു എന്നും റിമി പറയുന്നു. ഭക്ഷണത്തിന്റെ ബിൽ റിമി പ്രേക്ഷകരെ കാണിക്കുന്നുമുണ്ട്. 

‘സ്വർണ്ണത്തളികയിൽ ഒരു ഊണ്’ എന്ന അടിക്കുറിപ്പോടെയാണ് റിമി ടോമി വിഡിയോ പങ്കുവച്ചത്. ഇതിനോടകം നിരവധി പേര്‍ കണ്ട വിഡിയോ മികച്ച സ്വീകാര്യതയോടെ ട്രെൻഡിങ്ങിൽ ഇടം നേടി. പ്രേക്ഷകരിൽ പലരും വിഡിയോ ഷെയർ െചയ്തിട്ടുമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA