ADVERTISEMENT

മോഹൻലാലും പൃഥ്വിരാജും ശ്രീലങ്കൻ ഗാനങ്ങൾക്ക് താളം പിടുക്കുന്ന വിഡിയോകൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. താരങ്ങളുടെ താളത്തിനൊപ്പം ഇരുവരും ഉപയോഗിച്ച സംഗീതോപകരണവും ശ്രദ്ധ നേടിയിരുന്നു. ചതുരാകൃതിയിലുള്ള പെട്ടി പോലെയിരിക്കുന്ന ആ സംഗീതോപകരണം പക്ഷേ അധികമാർക്കും പരിചിതമല്ല. കഹോൺ ഡ്രം എന്നാണ് അത് അറിയപ്പെടുന്നത്. 

പാശ്ചാത്യ സംഗീത അവതരണങ്ങളിൽ നിറസാന്നിധ്യമാണ് കഹോൺ. ആഫ്രിക്കൻ, അമേരിക്കൻ സംഗീതലോകത്തും യൂറോപ്യൻ രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കഹോണിന്റെ ജന്മദേശം പെറുവാണ്. 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പെറുവിലെ തെക്കേ അമേരിക്കൻ ഗോത്ര വർഗ്ഗക്കാർ ഉപയോഗിച്ചു തുടങ്ങിയ കഹോൺ പിന്നീട് ആഫ്രിക്കൻ അമേരിക്കൻ വൻകരകളിലാകെ പ്രചാരം നേടി. വൈകാതെ അവരുടെ കലാരൂപങ്ങളിലെ ഒഴിച്ചു കൂടാനാകാത്ത വാദ്യോപകരണമായി കഹോൺ മാറി. തുടർന്ന് അമേരിക്കൻ വൻകരയിലെ രാജ്യങ്ങളിലേയും സ്പെയിനിലേയും പ്രധാന വാദ്യോപകരണമായി മാറിയ കാഹോൺ, നിലവിൽ ആ രാജ്യങ്ങളിൽ ഏറ്റവും പ്രചാരത്തിലുള്ള വാദ്യോപകരണമാണ്. പ്രത്യേകിച്ചും സ്പാനിഷ് കലാരൂപമായ ഫെമംഗോയിലെ എറ്റവും പ്രധാനപ്പെട്ട അകമ്പടി വാദ്യങ്ങളിൽ ഒന്നായി ഉപയോഗിക്കുന്നത് കഹോണാണ്.

ഒരു ബോക്സിന്റെ രൂപമാണ് കഹോണിന് ഉള്ളത്. പിൻവശത്ത് ദ്വാരമുള്ള, തടി കൊണ്ടുള്ള ഒരു പെട്ടി എന്നു പറയാം. ആ ബോക്സിന്റെ മുകളിൽ കയറിയിരുന്ന് മുൻഭാഗത്ത് കൈകൊണ്ട് തട്ടിയാണ് താളമിടുന്നത്. ‘ടാപ’ എന്നറിയപ്പെടുന്ന ഈ ഭാഗത്തിന് മറ്റു വശങ്ങളേക്കാൾ കട്ടി കുറവായിരിക്കും.

നിലവിൽ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഇഷ്ടവാദ്യവും ലോകവ്യാപകമായി ഉപയോഗിക്കുന്ന ഒരു സംഗീതോപകരണവുമായി മാറിക്കഴിഞ്ഞ കാഹോൺ ഇപ്പോൾ കേരളത്തിലും തരംഗമാവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com