പുതിയ ലുക്കിൽ പ്രണവ്, ഹൃദയം കവർന്ന് ‘ഹൃദയ’ത്തിലെ ദർശനാ... ! വിഡിയോ കാണാം

Darsana
SHARE

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഹൃദയ’ത്തില ആദ്യ പാട്ടായ ‘ദർശനാ...’ പുറത്തിറങ്ങി. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകിയ പാട്ട് ഹിഷാമും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ ദർശന രാജേന്ദ്രനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അരുൺ ഏളാട്ട് പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. 

മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും പാട്ടിന് ലഭിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ പാട്ടിന്റെ ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആകെ 15 പാട്ടുകളാണ് ‘ഹൃദയത്തി’ലുള്ളത്. 

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഹൃദയം’. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം' പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷമാണ് മെറിലാന്‍ഡ് സിനിമാ നിർമാണത്തിലേക്കു തിരിച്ചെത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA