‘ദർശന’ ചിട്ടപ്പെടുത്തിയത് 2 വർഷം മുമ്പ്: ‘ഹൃദയം’ കൊണ്ട് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസൻ

vineeth-darshana
SHARE

‘ഹൃദയം’ സിനിമയിലെ ആദ്യ ഗാനമായ ‘ദർശന’യെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് ഹൃദയം കൊണ്ട് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസൻ. ഹൃദയം സിനിമയ്ക്കായി ഏറ്റവും ആദ്യം ചിട്ടപ്പെടുത്തിയ പാട്ട് ആണ് ഇതെന്നും ജൂലൈ 30, 2019ലാണ് ട്യൂൺ കംപോസ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

‘ഞങ്ങളുടെ പാട്ടിന് നിങ്ങൾ നൽകിയ മികച്ച പ്രതികരണത്തിന്  നന്ദി. 2019 ജൂലൈയിൽ ഹെഷാം അബ്ദുൾ വഹാബിന്റെ വീട്ടിലെ ഒരു ചെറിയ സ്റ്റുഡിയോ മുറിയിൽ വച്ചാണ് ‘ദർശന’ ചിട്ടപ്പെടുത്തിയത്.  അദ്ദേഹം മൈക്കിന് മുന്നിൽ നിന്ന് ഒറ്റയടിക്ക് ഈ ഈണം ആലപിച്ചു കേൾപ്പിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ട മന്ത്രികസ്പർശം ഇപ്പോഴും ഓർക്കുന്നു,. ഏകദേശം രണ്ട് വർഷത്തേയും മൂന്ന് മാസത്തെയും കാത്തിരിപ്പിനു ശേഷമാണ് ഈ പാട്ട് ഞങ്ങൾ നിങ്ങളിലേക്ക് എത്തിച്ചത്. കഴിവുറ്റ സാങ്കേതിക വിദഗ്ധരുടെയും സംഗീതജ്ഞരുടെയും കലാകാരന്മാരുടെയും അക്ഷീണ പ്രവർത്തനത്തിന്റെ ഫലമാണ് ‘ഹൃദയം’.  ആളുകൾ നെഞ്ചോട് ചേർത്ത് സൂക്ഷിക്കുന്ന ഒരനുഭവം എല്ലാവർക്കും നൽകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.  ഞങ്ങളുടെ ഈ സിനിമ, ഞങ്ങളുടെ ഹൃദയം, എല്ലാം ഞങ്ങൾ നിങ്ങൾക്ക് നൽകുകയാണ്.  നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.  ദൈവാനുഗ്രഹത്താൽ ഓഡിയോ കാസറ്റുകളും ഹൃദയം എന്ന ഞങ്ങളുടെ സിനിമയും ജനുവരിയിൽ ചിത്രം റിലീസ് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.  അതുവരെ ഞങ്ങളുടെ ഹൃദയത്തിന്റെ ചെറിയ ചെറിയ നുറുങ്ങുകൾ നിങ്ങളെത്തേടി എത്തിക്കൊണ്ടിരിക്കും.’–വിനീത് പറയുന്നു.  

ഹൃദയത്തിനു വേണ്ടി ആദ്യം കംപോസ് ചെയ്തത് "ദർശന" എന്ന പാട്ടാണ്.ജൂലൈ 30, 2019–ൽ ആണ് ഇത് കംപോസ് ചെയ്തത്.  ആദ്യം ഷൂട്ട് ചെയ്ത പാട്ടും ആദ്യം പുറത്തിറക്കിയ പോസ്റ്ററും ‘ദർശന’യുടേതാണ്.  ‘ഹൃദയം’ എന്ന സിനിമ ‘ദർശന’യിലൂടെ തുടങ്ങുകയാണെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA