ADVERTISEMENT

നടി നവ്യ നായർ ഒരുക്കിയ പുതിയ നൃത്താവിഷ്കാര വിഡിയോ ശ്രദ്ധേയമാകുന്നു. ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ’ എന്ന ഹൃദയം തൊടും ഈണത്തിനൊപ്പമാണ് നവ്യ ചുവടുവച്ചത്. താരം തന്നെയാണ് നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ടി.എസ്.രാധാകൃഷ്ണന്റെ സംഗീതത്തിൽ കെ.ജെ.യേശുദാസ് ആലപിച്ച ഗാനമാണിത്. 

 

കാലങ്ങളായി മനസ്സിൽ പതിഞ്ഞു കിടക്കുന്ന ഈണത്തിനൊപ്പം ചുവടുവയ്ക്കാൻ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ലെന്ന് മനോരമ ന്യൂസ് പുലർവേളയിൽ നവ്യ നായർ പറഞ്ഞു. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റാൽ കേൾക്കുന്ന പാട്ടുകളിലൊന്നാണിതെന്നും നൃത്ത വിഡിയോ ഒരുക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം മനസ്സിലേയ്ക്കു വന്നത് ഈ ഗാനമാണെന്നും നവ്യ കൂട്ടിച്ചേർത്തു. 

 

അഞ്ചര മിനിട്ടോളം ദൈർഘ്യമുള്ള ഈ ഡാൻസ് കവർ ചുരുങ്ങിയ സമയത്തിനകമാണ് ആരാധകശ്രദ്ധ നേടിയത്. നവ്യയുടെ ചടുലമായ ചുവടുകളും ഭാവങ്ങളും വിഡിയോയെ ഭക്തിസാന്ദ്രമാക്കുന്നുവെന്നും കണ്ണും മനസ്സും നിറയുന്നുവെന്നും പ്രേക്ഷകർ കുറിച്ചു. ‘നന്ദനം’ സിനിമയിൽ നവ്യ നായർ അവതരിപ്പിച്ച ബാലാമണി എന്ന കഥാപാത്രത്തെ ഓർമ വരുന്നതായും നൃത്താസ്വാദകരിൽ ചിലർ പ്രതികരിച്ചു.

 

നവ്യ നായരുടെ വീട്ടില്‍ വച്ചു തന്നെയാണ് ‘ഒരു നേരമെങ്കിലും’ നൃത്ത വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വളരെ അടുത്ത സുഹൃത്തുക്കളാണ് നൃത്താവിഷ്കാരത്തിനായി നവ്യയ്ക്കൊപ്പം പ്രവർത്തിച്ചത്. വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഒരുപാട് സന്തോഷം തോന്നുന്നുവെന്ന് നവ്യ നായർ പ്രതികരിച്ചു. മുൻപ് നവ്യയുടെ സംവിധാനത്തിലൊരുങ്ങിയ ‘ചിന്നച്ചിരു കിളിയേ’ എന്ന നൃത്ത വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com