ADVERTISEMENT

മകൻ ദേവ്യാനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് ഗായിക ശ്രേയ ഘോഷാൽ. ദീപാവലിയോടനുബന്ധിച്ചെടുത്ത ചിത്രങ്ങളാണിവ. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചുകൊണ്ടാണ് ശ്രേയയും മകനും ദീപാവലി ആഘോഷിച്ചത്. കുസൃതിയോടെ ചിരിക്കുന്ന മകനെ എടുത്ത് പിടിച്ച് ‘ഞാനും എന്റെ രാജകുമാരനും’ എന്ന അടിക്കുറിപ്പോടെ ശ്രേയ പോസ്റ്റ് ക്യൂട്ട് ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

 

ദീപാവലി ആഘോഷത്തിന്റെ വിശേഷങ്ങളും ശ്രേയ ഘോഷാൽ ആരാധകരോടു പങ്കുവച്ചിട്ടുണ്ട്. താനും ഭർത്താവ് ശൈലാദിത്യയും അച്ഛനും അമ്മയും ചേർന്ന് വീട്ടിൽ പ്രത്യേക പൂജ നടത്തുകയും വീട് മുഴുവൻ ദീപങ്ങൾ തെളിയിക്കുകയും ചെയ്തുവെന്ന് ഗായിക കുറിച്ചു. അമ്മയായതിനു ശേഷമുള്ള തന്റെ ആദ്യ ദീപാവലിയാണെന്നും ദേവ്യാൻ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ആഘോഷവേള ആസ്വദിക്കുന്നതെന്നും ശ്രേയ കൂട്ടിച്ചേർത്തു. 

 

മകനൊപ്പമുള്ള ശ്രേയയുടെ ക്യൂട്ട് ചിത്രം ചുരുങ്ങിയ സമയത്തിനകമാണ് ശ്രദ്ധേയമായത്. മികച്ച പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നു. ഇതിനു മുൻപും ദേവ്യാനൊപ്പമുള്ള രസകരമായ ചിത്രങ്ങൾ ശ്രേയ ഘോഷാൽ പങ്കുവച്ചിട്ടുണ്ട്. ഈ വർഷം മേയ് 22നാണ് ശ്രേയ ഘോഷാലിനും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ആൺകുഞ്ഞ് പിറന്നത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2015ലാണ് ശ്രേയയും ശൈലാദിത്യയും വിവാഹിതരായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com