കച്ചേരിക്കിടെ ഗായികയെ നോട്ടുകൾ കൊണ്ടു മൂടി ആരാധകർ; വിഡിയോ വൈറൽ

urvashi-radhadhiya
SHARE

സംഗീത കച്ചേരിക്കിടെ ഗായികയെ നോട്ടുകൾ കൊണ്ടു മൂടി ആരാധകർ. ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിയയുടെ കച്ചേരിക്കിടെയാണ് സംഭവം. വേദിയിലിരുന്ന് ഹാർമോണിയം വായിച്ച് പാടുന്ന ഉർവശിയുടെ അരികിലേയ്ക്ക് ബക്കറ്റില്‍ നിറയെ നോട്ടുകളുമായി ഒരാൾ കയറി വരുന്നതും തുടർന്ന് അവ ഗായികയുടെ തലയിലേയ്ക്കു കമിഴ്ത്തുകയുമാണ് ചെയ്യുന്നത്. 

വേദിയുടെ വശങ്ങളിലായി നിൽക്കുന്ന നിരവധി ആരാധകർ നോട്ടുകൾ പറത്തി ആവേശം കൊള്ളുന്നുമുണ്ട്. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മടിയിൽ കുമിഞ്ഞുകൂടിയ നോട്ടുകൾ എടുത്ത് അരികിലേയ്ക്കു മാറ്റി വച്ച്  ഉര്‍വശി കച്ചേരി തുടരുന്നതും വിഡിയോയിൽ കാണാം. 

ആരാധകരോടു നന്ദി പറഞ്ഞ് ഉർവശി തന്നെയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വിഡിയോ വൈറലായതോടെ പലരും സംഭവത്തെ എതിർത്തും അനുകൂലിച്ചും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നുമുണ്ട്. ഉർവശി ഇത്രയും പണം എന്താണ് ചെയ്യുക എന്നാണ് ഒരാൾ  ചോദിച്ചത്. എന്നാൽ ആരാധകരുടെ ചോദ്യങ്ങളോടോ കമന്റുകളോടോ ഉർവശി പ്രതികരിച്ചിട്ടില്ല. 

ഗുജറാത്തിലെ ഏറ്റവും പ്രശസ്തയായ നാടൻപാട്ട് കലാകാരിയാണ് ഉർവശി റദാദിയ. നാടൻകലാരംഗത്തെ രാജ്ഞി എന്ന് അവർ അറിയപ്പെടുന്നു. ഉർവശിയുടെ സംഗീതപരിപാടികൾക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA