സംഗീതത്തെ കൂട്ടുപിടിച്ചൊരു എഴുത്തുയാത്ര!

manoj-sreekumaran-thampi
എം.ഡി.മനോജ് ശ്രീകുമാരൻ തമ്പിക്കൊപ്പം
SHARE

സംഗീതവുമായി ഡോ.എം.ഡി.മനോജ് കൂട്ടു തുടങ്ങിയിട്ട് വർഷങ്ങളായി. സ്കൂളിൽ പഠിക്കുമ്പോൾ ജില്ലാതലത്തിൽ വരെ സമ്മാനിതനായ പാട്ടുകാരനായിരുന്നു. മുതിർന്നപ്പോൾ മേഖല മാറ്റി പാട്ടെഴുത്തായി.

റേഡിയോയിലെ പാട്ടുകൾ കേട്ടാണ് വളർന്നത്. പാട്ടും വയലിനും ഹാർമോണിയവുമെല്ലാം കുറച്ചുകാലം പഠിച്ചു. സംഗീതം ഗൗരവമായി എടുത്തത് കോളജ് പഠനകാലത്താണ്. അകാലത്തിൽ വിടപറഞ്ഞ സംഗീത സംവിധായകൻ രവീന്ദ്രനോടുള്ള ഇഷ്ടവും ആരാധനയും "രവീന്ദ്രസംഗീത"മെന്ന പുസ്തകത്തിന്റെ പിറവിക്ക് ഇടയാക്കി. പിന്നീട് പി.ഭാസ്കരൻ, എ.ആർ.റഹ്മാൻ, കെ.പി.ഉദയഭാനു, എം.ബി.ശ്രീനിവാസൻ, കെ.രാഘവൻ, പി. മാധുരി, എം.കെ. അർജുനൻ, ഉണ്ണി മേനോൻ, ശ്യാം തുടങ്ങിയവരുടെ സംഗീത ജീവിതവും അക്ഷരങ്ങളിലൂടെ വായനക്കാരിലെത്തിച്ചു. 

manoj-arjunan-master
എം.ഡി.മനോജ് അർജുനൻ മാസ്റ്ററിനൊപ്പം

പുസ്തകങ്ങളുടെ പേരുകളിലുമുണ്ട് അൽപം സംഗീതമെല്ലാം. രാത്രി ലില്ലികൾ പൂത്തപോലെ, ഒരു ചെമ്പനീർ പൂവ് പോലെ, പാട്ടിനൊരായിരം കിളിവാതിൽ, മൗനങ്ങൾ പാടുകയായിരുന്നു. എസ്പിബിയെക്കുറിച്ചുള്ള പാടൂ നിലാവേ, സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ എന്നിവയാണ് പുതിയ പുസ്തകങ്ങൾ. കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്, മികച്ച പുസ്തക എഡിറ്റിങ്ങിനുള്ള അല അവാർഡ് എന്നിവ നേടി. ഐഎഫ്എഫ്കെ ലോക സിനിമാ വിഭാഗം സിലക്‌ഷൻ കമ്മിറ്റി അംഗം, ഒഎൻവി കൾച്ചറൽ ഫൗണ്ടേഷൻ അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്നു.

‘ഇവൾ ഗോപിക’ എന്ന സിനിമയ്ക്കുവേണ്ടി പാട്ടെഴുതി. വളാഞ്ചേരിക്കടുത്ത ആതവനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കൂടിയായ മനോജ്, തിരക്കുകൾക്കിടയിലും കാലിക്കറ്റ് സർവകലാശാലയിൽ നിന്നു പിഎച്ച്ഡി പൂർത്തിയാക്കി. അധ്യാപികയായ ലേഖയാണ് ഭാര്യ. മകൾ വിസ്മയ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA