ADVERTISEMENT

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന മുഴുനീള കോമഡി ചിത്രം ‘ഭീമന്റെ വഴി’യിലെ ആദ്യഗാനം റിലീസ് ചെയ്തു. ‘കാറ്റൊരുത്തീ’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. മുഹ്സിൻ പരാരിയാണ് പാട്ടിനു വേണ്ടി വരികൾ കുറിച്ചത്. വിഷ്ണു വിജയ് ഈണം പകർന്ന് ആലപിച്ചിരിക്കുന്നു. 

 

പ്രാസം ഒപ്പിച്ച വരികളും വേറിട്ട ഈണവും പാട്ടിനെ വേഗത്തിൽ ശ്രദ്ധേയമാക്കി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. 

 

ഏറെ നിരൂപക പ്രശംസ നേടിയ ‘തമാശ’ എന്ന ചിത്രത്തിനുശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീമന്റെ വഴി’. നടന്‍ ചെമ്പൻ വിനോദ് ജോസിന്റേതാണു തിരക്കഥ. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയും ചെമ്പൻ വിനോദ് അവതരിപ്പിക്കുന്നുണ്ട്. 

 

ജിനു ജോസഫ്, ചിന്നു ചാന്ദ്നി, മേഘ തോമസ്, വിൻസി അലോഷ്യസ്, ശബരീഷ് വർമ്മ, നിർമ്മൽ പാലാഴി, ബിനു പപ്പു, ദിവ്യ എം നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരാണു മറ്റു പ്രധാന അഭിനേതാക്കൾ. സുരാജ് വെഞ്ഞാറമ്മൂട് അതിഥി വേഷത്തിൽ എത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com