പൊതുവേദിയിൽ ആരാധകന്റെ മുഖത്ത് മൂത്രമൊഴിച്ച് ഗായിക; വിവാദം, ഒടുവിൽ മാപ്പ്

sophia-urista
SHARE

സംഗീത നിശയ്ക്കിടെ ആരാധകനെ വേദിയിലേക്കു വിളിച്ചുവരുത്തി മുഖത്ത് മൂത്രമൊഴിച്ച് റോക്ക് ഗായിക. അമേരിക്കൻ ഗായിക സോഫിയ യുറിസ്റ്റയാണ് പൊതുവേദിയിൽ വച്ച് ഹീനമായ പ്രവൃത്തി ചെയ്തത്. റോക്ക് വിൽ മെറ്റൽ ഫെസ്റ്റിവൽ വേദിയിലാണ് സംഭവം. തനിക്ക് മൂത്രമൊഴിക്കണമെന്നും എന്നാൽ ശുചി മുറിയിലേയ്ക്കു പോകാൻ പറ്റില്ലെന്നും പറഞ്ഞ സോഫിയ, വേദിയിൽ വച്ച് ഒരു രംഗം സൃഷ്ടിക്കാം എന്നു പറഞ്ഞുകൊണ്ടാണ് ഇത്തരമൊരു പ്രവൃത്തിക്കു തുനിഞ്ഞത്. 

തന്റെ ആവശ്യപ്രകാരം വേദിയിലെത്തിയ ആരാധകനോട് നിലത്ത് കിടക്കാൻ സോഫിയ ആവശ്യപ്പെട്ടു. തുടർന്ന് അയാളുടെ മുഖത്തേയ്ക്കു മൂത്രമൊഴിക്കുകയായിരുന്നു. ഒപ്പം ഒരു പാട്ട് പാടുകയും ചെയ്തു. സംഭവം ചുരുങ്ങിയ സമയത്തിനകം ചർച്ചയായതോടെ വിവിധയിടങ്ങളിൽ നിന്നായി നിരവധി പേർ സോഫിയ യുറിസ്റ്റയെ വിമർശിച്ചു രംഗത്തെത്തി. ആരാധകനെ അധിക്ഷേപിച്ചുകൊണ്ടുള്ള സോഫിയയുടെ പ്രവൃത്തിയെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നാണ് ഉയരുന്ന വാദം. 

സംഭവം വിവാദമായതോടെ പരസ്യമായി മാപ്പ് പറഞ്ഞ് സോഫിയ യുറിസ്റ്റ രംഗത്തെത്തി. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വേദിയിലെ പ്രവൃത്തി അതിരുകടന്നതായി മനസ്സിലാക്കുന്നുവെന്നും സോഫിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

സോഫിയ യുറിസ്റ്റയുടെ കുറിപ്പ് ഇങ്ങനെ: 

‘സംഗീതത്തിലും വേദിയിലും എന്റെ അതിരുകളെ എല്ലായ്പ്പോഴും ഞാന്‍ മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ റോക്ക് വിൽ മെറ്റൽ ഫെസ്റ്റിവലിന്റെ ആ രാത്രിയിലെ പ്രവൃത്തി പരിധിവിട്ടു എന്നു തിരിച്ചറിയുന്നു. എന്നെ സംബന്ധിച്ച് എന്റെ കുടുംബവും ബാന്‍ഡും ആരാധകരുമാണ് എനിക്ക് ഏറ്റവും വലുത്. ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എപ്പോഴും സംഗീതത്തിനാണ് പ്രാധാന്യം കൊടുക്കാറുള്ളത്. എന്നെ എപ്പോഴും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവരോടും നന്ദി പറയുന്നു’.

സോഫിയ യുറിസ്റ്റ മാപ്പ് പറഞ്ഞെങ്കിലും സംഭവത്തെ തുടർന്നുണ്ടായ ചർച്ചകൾ കെട്ടടങ്ങിയിട്ടില്ല. ഗായികയ്ക്കെതിരെ വിമർശനങ്ങളും ട്രോളുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. അധിക്ഷേപത്തിനിരയായ ആരാധകൻ ആരാണെന്നു കൂടി അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകമിപ്പോൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA