ADVERTISEMENT

ദത്തെടുക്കലിന്റെയും ഫോസ്റ്റർ കെയറിന്റെയും വിവിധ തലങ്ങളും അതിനോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളും ചർച്ച ചെയ്യപ്പെടണം എന്ന ലക്ഷ്യത്തോടെ ആം ഓഫ് ജോയ് ഒരുക്കിയ ‘സുകൃതമായി’ എന്ന സംഗീത ആൽബം ശ്രദ്ധേയമാകുന്നു. കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ് ആണ് പാട്ട് ഔദ്യോഗികമായി പുറത്തിറക്കിയത്. 

 

സംസ്ഥാന വനിത–ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ തയ്യാറാക്കിയ ഗാനം പിന്നണി ഗായിക മൃദുല വാരിയർ ആലപിച്ചിരിക്കുന്നു. കെ.വി. ശബരിമണിയുടെ വരികൾക്ക് സംഗീത അധ്യാപകനായ വി.ആർ. രഞ്ജിത്ത് ഈണം പകർന്നു. ഒറ്റപ്പെട്ടു പോകുന്ന കുഞ്ഞുങ്ങൾക്ക് കുടുംബത്തിന്റെ സ്നേഹവും സുരക്ഷിതത്വവും നൽകാനായി അവരെ ദത്തെടുക്കുകയോ ഫോസ്റ്റർ കെയറിനായി സ്വീകരിക്കുകയോ ചെയ്യാനുള്ള സന്ദേശം മുന്നോട്ടുവച്ചുകൊണ്ടാണ് ‘സുകൃതമായി’ എന്ന ഗാനം അവസാനിക്കുന്നത്. മനോരമ മ്യൂസിക് ആണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിച്ചത്.

 

 

മികച്ച ദ‍ൃശ്യനുഭവം കൂടെ സമ്മാനിക്കുന്ന പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേർ പാട്ട് പങ്കുവയ്ക്കുകയുമുണ്ടായി. അനൂപ് ഗംഗാധരൻ ആണ് ഗാനരംഗങ്ങളുടെ സംവിധാനം നിർ‍വഹിച്ചിരിക്കുന്നത്. കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂളിലെ ഇന്ദ്രനീല ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നു. രാഹുൽ വാഴയിൽ ആണ് പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്. റാഷിൻ അഹമ്മദ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com