ADVERTISEMENT

ക്രിസ്മസ് കാലത്തിന്റെ വരവറിയിച്ചു തുടങ്ങുകയാണ് ലോകമിപ്പോൾ. ആഘോഷ വേളയ്ക്കു മാറ്റുകൂട്ടാനും ആനന്ദത്തോടെയും ആഹ്ലാദത്തോടെയും ക്രിസ്മസിനെ വരവേൽക്കാനുമായി പുത്തൻ പാട്ടുകളും എത്തിക്കഴിഞ്ഞു. അക്കൂട്ടത്തിൽ ഗായകൻ വിധു പ്രതാപിന്റെ ശബ്ദസൗന്ദര്യത്തിൽ തിളങ്ങുകയാണ് ‘ആടാം പാടാം’ സംഗീത ആൽബം. 

 

‘താരകങ്ങൾ പുഞ്ചിരിച്ചു

വിണ്ണിലാകെ സന്തോഷം

ആട്ടിടയർ പാടിയാടി

മണ്ണിലാകെ ആഘോഷം...’

 

ജെറിൻ തോമസ് ആണ് പാട്ടിന് ഈണം പകർന്നിരിക്കുന്നത്. അനൂപ് കുമ്പനാട് വരികൾ കുറിച്ചു. ആഘോഷ വേളയെ ഓർമിപ്പിക്കുന്ന ഈണവും ഈരടികളും പാട്ടിനെ വേഗത്തിൽ ശ്രദ്ധേയമാക്കിയിരിക്കുകയാണിപ്പോൾ. ഇതിനോടകം നിരവധി ആസ്വാദകരെയും പാട്ട് സ്വന്തമാക്കിക്കഴിഞ്ഞു. 

 

മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചൊരുക്കിയ ‘ആടാം പാടാം’ പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷീന ചാക്കോ ആണ്. അരുൺ രാജൻ ഗാനരംഗങ്ങളുടെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഗോഡ്‌വിൻ ജിയോ സാബു ആണ് പാട്ടിന്റെ പ്രോഗ്രാമിങ് ചെയ്തത്. നവീൻ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com