ADVERTISEMENT

സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'മ്യാവൂ' എന്ന ലാൽ ജോസ് ചിത്രത്തിലെ ആദ്യഗാനമെത്തി. ജസ്റ്റിൻ വർഗീസ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അദീഫ് മുഹമ്മദ് ആണ്. സുഹൈൽ കോയയുടേതാണ് വരികൾ. ആവർത്തിച്ചു കേൾക്കാൻ തോന്നുന്ന മെലഡിയാണ് 'ഹിജാബി' എന്നു പേരിട്ടിരിക്കുന്ന ഗാനത്തെ പ്രേക്ഷകരോട് ചേർത്തുനിറുത്തുന്നത്. 

 

സൗബിനും മംമ്തയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. അറബിനാട്ടിലെ പ്രണയകാലത്തിന്റെ കഥ പറയുന്ന വരികളും പശ്ചാത്തലമാകുന്ന പാട്ടും കഥാപാത്രങ്ങളുടെ ജീവിതത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു. വേറിട്ട ലുക്കിലാണ് സൗബിൻ ചിത്രത്തിലെത്തുന്നത്. തണ്ണീർ മത്തൻ ദിനങ്ങളിലെ സൂപ്പർ ഹിറ്റ് പാട്ടുകൾക്കു ശേഷം സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസും ഗാനരചയിതാവ് സുഹൈൽ കോയയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് മ്യാവൂ. 

 

മികച്ച പ്രതികരണമാണ് ഹിജാബി ഗാനത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ജസ്റ്റിൻ–സുഹൈൽ കോംബോ പാട്ടിൽ മാജിക് തീർക്കുമ്പോൾ ദൃശ്യങ്ങളിലൂടെ സംവിധായകൻ ലാൽ ജോസ് ഇന്ദ്രജാലം തീർക്കുന്നു. റീൽസ് ഭരിക്കാൻ 'ഹിജാബി' എത്തിയെന്നാണ് പ്രേക്ഷകപക്ഷം. ഡോ.ഇക്ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ തോമസ് തിരുവല്ല നിർമിച്ചിരിക്കുന്ന ചിത്രം ഉടൻ റിലീസിനെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com