ADVERTISEMENT

വൈറലായ ‘പണി പാളി’ പാട്ടിനു രണ്ടാം ഭാഗവുമായി നടൻ നീരജ് മാധവ്. ആദ്യ പതിപ്പിലെ ചോദ്യങ്ങൾക്കുള്ള രസകരമായ ഉത്തരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പുതിയ ഭാഗം തയ്യാറാക്കിയിരിക്കുന്നത്. പ്രാസം ഒപ്പിച്ച വരികളും ചടുലമായ ഈണവും ആലാപനവും പാട്ടിനെ വേഗത്തിൽ ശ്രദ്ധേയമാക്കി. 

 

മണിക്കൂറുകൾക്കകം ദശലക്ഷക്കണക്കിനു പ്രേക്ഷകരെ നേടിയ പണി പാളി രണ്ടാം ഭാഗം ഇപ്പോൾ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേർ പാട്ട് പങ്കുവയ്ക്കുകയുമുണ്ടായി. 

 

ലോക്ഡൗൺ കാലത്ത് നീരജ് മാധവ് തന്നെ വരികളെഴുതി ആലിച്ച റാപ് ഗാനമാണ് ‘പണിപാളി’. പാട്ട് സംഗീതപ്രേമികളിൽ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ല. ദേശത്തിന്റെയും ഭാഷയുടെയും അതിരുകൾ ഭേദിച്ച് പാട്ട് ലോകമാകെ ചർച്ച ചെയ്യപ്പെട്ടു.

 

പണി പാളിയുടെ ഡാൻസ് ചലഞ്ച് വിഡിയോകളും വൈറലായിരുന്നു. കുട്ടികളും യുവാക്കളും മുതിർന്നവരുമുൾപ്പെടെ നിരവധി പേർ പാട്ടിനൊപ്പം ചുവടുവച്ചു. അജു വർഗീസ്, സാനിയ ഇയ്യപ്പൻ, ദീപ്തി സതി തുടങ്ങിയ താരങ്ങളും ഡാൻസ് ചലഞ്ച് ഏറ്റെടുത്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com