നിക്കിന്റെ പേര് വെട്ടി പ്രിയങ്ക; താരദമ്പതികൾ വേർപിരിയുന്നുവോ?

priyanka-nick4
SHARE

അമേരിക്കൻ ഗായകൻ നിക് ജൊനാസും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും തമ്മിൽ വേർപിരിയുന്നുവെന്ന് അഭ്യൂഹം. സമൂഹമാധ്യമങ്ങളിൽ നിന്നും പ്രിയങ്ക നിക്കിന്റെ പേര് മാറ്റിയതോടെയാണ് ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീണു എന്ന തരത്തിലുള്ള പ്രചാരണം വ്യാപകമായത്. 

‘പ്രിയങ്ക ചോപ്ര ജൊനാസ്’ എന്നായിരുന്നു നടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ പേര്. അതിൽ നിന്നും ജൊനാസ് എന്ന പേര് ഒഴിവാക്കിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. താരദമ്പതികൾ പിരിയുകയാണെന്ന തരത്തിലുള്ള ചർച്ചകൾ വ്യാപകമായതിനെ തുടർന്ന് വിഷയത്തിൽ മറുപടിയുമായി പ്രിയങ്കയുടെ അമ്മ മധു ചോപ്ര രംഗത്തെത്തി. 

ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങൾ തികച്ചും അസംബന്ധമാണെന്നും എല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും മധു ചോപ്രപറഞ്ഞു. വേർപിരിയലിനെക്കുറിച്ചുള്ള ചർച്ചകളോട് നിക്കും പ്രിയങ്കയും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

നിക് ജൊനാസും പ്രിയങ്ക ചോപ്രയും വേര്‍പിരിയുന്നുവെന്ന തരത്തിൽ മുൻപ് വാര്‍ത്തകൾ പുറത്തുവന്നിരുന്നു. ഇരുവരും പത്ത് വർഷത്തിനകം ബന്ധം ഉപേക്ഷിക്കുമെന്നാണ് നടനും നിർമ്മാതാവുമായ കമാൽ റാഷിദ് ഖാൻ (കെആർകെ) പ്രവചിച്ചത്. തുടർന്ന് ഇരു താരങ്ങളുടെയും ആരാധകർ വിമർശനവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക്കും പ്രിയങ്കയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുകയും ചെയ്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബർ 1ന് വിവാഹിതരാവുകയുമായിരുന്നു. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഉയർന്ന വിമർശനങ്ങളിൽ പലതും ഇരു താരങ്ങളുടെയും പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര | Caravan Ride with Resna Pavithran

MORE VIDEOS
FROM ONMANORAMA