ADVERTISEMENT

കൺമണി ദേവ്യാന്റെ മുഖം ആദ്യമായി ലോകത്തെ കാണിച്ച് ഗായിക ശ്രേയ ഘോഷാൽ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ദേവ്യാന് ആറ് മാസം പ്രായമായി എന്ന് ശ്രേയ വെളിപ്പെടുത്തിയിരിക്കുകയാണ്. ചിത്രങ്ങൾക്കൊപ്പമുള്ള ഗായികയുടെ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ദേവ്യാൻ സ്വയം പരിചയപ്പെടുത്തുന്ന രീതിയിലാണ് ശ്രേയയുടെ പോസ്റ്റ്. 

 

ശ്രേയ ഘോഷാലിന്റെ സമൂഹമാധ്യമ കുറിപ്പ് ഇങ്ങനെ:

 

‘ഹായ് ഞാൻ ദേവ്യാൻ. ഇന്നെനിക്ക് ആറ് മാസം പൂർത്തിയായി. എനിക്കു ചുറ്റുമുള്ള ലോകം നിരീക്ഷിക്കുന്നതിന്റെയും എന്റെ ഇഷ്ട ഗാനങ്ങൾ കേൾക്കുന്നതിന്റെയും ചിത്രങ്ങളിലൂടെ പുസ്തകം വായിക്കുന്നതിന്റെയും അമ്മ പറയുന്ന ചെറിയ തമാശകൾ കേട്ട് പൊട്ടിച്ചിരിക്കുന്നതിന്റെയും അമ്മയുമായി ദീർഘസംഭാഷണം നടത്തുന്നതിന്റെയും തിരക്കിലാണ് ഞാൻ. അമ്മയ്ക്ക് എന്നെ മനസ്സിലാകുന്നുണ്ട്. എനിക്കു സ്നേഹവും അനുഗ്രഹങ്ങളും നൽകിയ എല്ലാവർക്കും നന്ദി’. 

 

ശ്രേയയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം ചർച്ചയായി. ദേവ്യാന്റെ മുഖം കണ്ടതിന്റെ സന്തോഷത്തിലാണ് സ്നേഹിതർ. ഈ വർഷം മേയ് മാസത്തിലാണ് ശ്രേയ ഘോഷാലിനും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ആൺകുഞ്ഞ് പിറന്നത്. സമൂഹമാധ്യമ കുറിപ്പിലൂടെ ഇരുവരും കുഞ്ഞിന്റെ വരവ് അറിയിക്കുകയായിരുന്നു. മകനെ വീട്ടിലേയ്ക്കു സ്വീകരിക്കാനായി ശ്രേയ ഘോഷാൽ പ്രത്യേകം തയ്യാറാക്കിയ കേക്കിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2015ലാണ് ശ്രേയയും ശൈലാദിത്യയും വിവാഹിതരായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com