ADVERTISEMENT

രാജസ്ഥാനിലെ പ്രശസ്തമായ അജ്മീർ ദർഗയിൽ സുബഹി നിസ്കാരത്തിന് ഉയർന്നുകേട്ടത് സൂഫിയും സുജാതയും സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വാങ്ക്. സിനിമയിൽ സൂഫിക്കായി വാങ്ക് കൊടുത്ത ഗായകൻ സിയ ഉൽ ഹഖാണ് അജ്മീർ ദർഗയിലും വാങ്ക് വിളിച്ചത്. യാത്രയുടെ ഭാഗമായി അജ്മീറിലെത്തിയതായിരുന്നു സിയ. 

 

പുരാതനമായ ദർഗയുടെ മിനാരങ്ങളിൽ സൂഫിയുടെ വാങ്ക് പ്രതിധ്വനിക്കുന്ന വിഡിയോ ഗായകൻ സമൂഗമാധ്യമത്തിൽ പങ്കുവച്ചു. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമായിരുന്നു അതെന്ന് സിയ മനോരമ ഓൺലൈനോടു പറഞ്ഞു.

 

ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് സിയ ഉൽ ഹഖിന്റെ സുബഹി വാങ്ക് ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ സൂഫി എന്ന കഥാപാത്രം കൊടുക്കുന്ന വാങ്ക് ഒരു നാട്ടിലെ എല്ലാവരെയും സ്വാധീനിക്കുന്നുണ്ട്. അതിനു ശബ്ദമാകാൻ സംഗീതസംവിധായകൻ എം.ജയചന്ദ്രൻ ഗായകൻ സിയയെ ക്ഷണിക്കുകയായിരുന്നു. 

 

ജറുസലേമിൽ ഇപ്പോഴും കൊടുക്കുന്ന സംഗീതാർദ്രമായ വാങ്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയ്ക്കു വേണ്ടി സിയ ഇത്തരമൊരു രീതി പരീക്ഷിച്ചത്. അതു പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com