ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളുമായി റേഡിയോ മാംഗോ; ‘ജാക്ക് പാട്ട്’ വീണ്ടും

radio-mango
SHARE

റേഡിയോ മാംഗോയുടെ ജനപ്രിയ സമ്മാന പരിപാടി 'ജാക്ക് പാട്ടി'ന്റെ പുതിയ എഡിഷൻ ആരംഭിച്ചു. വൈകുന്നേരത്തെ ഷോ 'ജോഷ് ജങ്ഷ'നൊപ്പം ഒട്ടേറെ പുതുമകളുമായാണ് ‘ജാക്ക് പാട്ട്’ ഇക്കുറി എത്തുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും കളിക്കാവുന്ന പാട്ടു മത്സരത്തിൽ, ഓരോ തവണയും പത്തുപേർക്ക് ആയിരം രൂപ വീതം സമ്മാനമായി ലഭിക്കും. പരാജയപ്പെട്ടവർക്ക് അടുത്ത വെള്ളിയാഴ്ചകളിൽ വീണ്ടും ശ്രമിക്കാം. ആകെ 1,20,000 രൂപയുടെ ക്യാഷ് പ്രൈസ് വിതരണം ചെയ്യും. 

ജാക്ക് പാട്ടിൽ പങ്കെടുക്കാനായി 70340 86868 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുകയാണ് വേണ്ടത്. വാട്സ്ആപ്പ് ഉള്ള നമ്പറിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് 5 മുതല്‍ വെള്ളിയാഴ്ച വൈകിട്ട് 5 വരെയുള്ള സമയങ്ങളിൽ മിസ്ഡ് കോൾ ചെയ്യാം. പങ്കെടുക്കുന്ന എല്ലാവർക്കും 5 പാട്ടുകൾ അടങ്ങിയ സോങ് കാർഡ് വാട്സാപ്പിലൂടെ ലഭിക്കും. 

തുടർന്ന് റേഡിയോ മാംഗോ കൊച്ചി സ്റ്റേഷനിൽ വെള്ളിയാഴ്ച വൈകിട്ടുള്ള ജോഷ് ജങ്ഷൻ ഷോ കേൾക്കണം. തങ്ങൾക്കു ലഭിച്ച പാട്ടുപട്ടികയിലെ പാട്ടുകളാണ് 5 മണി മുതൽ 6 മണി വരെ കേൾക്കുന്നതെങ്കിൽ അവർ ജാക്ക് പാട്ടിലെ വിജയിയാകും. പാട്ടുകൾ സോങ് കാർഡിലെ അതേ ക്രമത്തിലാകണമെന്ന് നിർബന്ധമില്ല. സോങ് കാർഡ് ലഭിക്കുന്നതിനും മറ്റും ചാർജുകൾ ഇല്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA