ADVERTISEMENT

എന്നെക്കാൾ 12 വയസ്സിനു മൂപ്പുള്ള ബിച്ചുവേട്ടന്റെ പാട്ടു കേട്ടാണു കുട്ടിക്കാലത്തു ഞാൻ ഉറക്കമുണരാറുണ്ടായിരുന്നത്. മുത്തച്ഛനും അച്ഛനുമെല്ലാം കലാസ്വാദകരായതിനാൽ ഞങ്ങളെല്ലാവരും ചെറുപ്പം മുതൽ സംഗീതം പഠിച്ചിരുന്നു. വളരുന്തോറും ബിച്ചുവേട്ടന്റെ കലാമേഖലകൾ വലുതായി. നാലോ, അഞ്ചോ നാടകങ്ങൾ എഴുതുകയും അവതരിപ്പിക്കുകയും ചെയ്തു. നാടകക്കമ്പനി ഉണ്ടാക്കാനും ശ്രമിച്ചിരുന്നു. ഗാനമേളയുടെ ആവശ്യത്തിനായി അദ്ദേഹം വീട്ടിൽ കൊണ്ടുവച്ചിരുന്ന ഹാർമോണിയത്തിലാണു ഞാൻ ആദ്യമായി സംഗീതം ചെയ്തത്. എന്റെ താൽപര്യം ഗൗരവമുള്ളതാണെന്നു തിരിച്ചറിഞ്ഞതോടെ സംഗീത സംവിധായകൻ എ.ടി.ഉമ്മറിന്റെയടുത്ത്  എത്തിച്ചതും അദ്ദേഹമാണ്.

 

ഞാൻ ആദ്യമായി സംഗീതം ചെയ്ത ‘അഭിലാഷങ്ങളേ അഭയം’ എന്ന ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിലാണു ‘തകിലുകൊട്ടാമ്പുറം’ എന്ന സിനിമയ്ക്കു സംഗീതം ചെയ്തത്. അതിൽ പാട്ടെഴുതിയതു ബിച്ചുവേട്ടനല്ല, ഞങ്ങളുടെ കസിൻ ബാലു കിരിയത്തായിരുന്നു. ബിച്ചുവേട്ടനും ഞാനും ഒരുമിച്ച ആദ്യ ചിത്രം 1982 ൽ ഇറങ്ങിയ ‘കയ്യേറ്റ’മാണ്. ആ ചിത്രത്തിനും വെളിച്ചം കാണാൻ യോഗമുണ്ടായില്ല. 1983 ൽ ഒരുമിച്ച ‘കിളിക്കൊഞ്ചൽ’ എന്ന ചിത്രത്തിലെ ‘പെയ്യാതെ പോയ മേഘമേ’ എന്നു തുടങ്ങുന്ന പാട്ട് ഹിറ്റായി. 1985 ൽ ഇറങ്ങിയ ‘മണിച്ചെപ്പ് തുറന്നപ്പോൾ’ എന്ന ചിത്രത്തോടെ സിനിമയിൽ ഞങ്ങളുടെ കൂട്ടുകെട്ട് അവസാനിച്ചു. പ്രമുഖ സംഗീതസംവിധായകരുടെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറിക്കഴിഞ്ഞിരുന്ന അദ്ദേഹം തിരക്കിന്റെ ലോകത്തായതാണു കാരണം.

 

എഴുത്തിന്റെ തിരക്കിനിടയിലും വല്ലപ്പോഴുമെങ്കിലും പാടാനും ബിച്ചുവേട്ടൻ സമയം കണ്ടെത്തിയിരുന്നു. ആൽബം പാട്ടുകൾക്കു പുറമേ, ‘മനുഷ്യ മനസ്സാക്ഷികളുടെ ബദറിൽ (അന്യരുടെ ഭൂമി), ധൂമം ധൂമാനന്ത ലഹരി (ഞാൻ നിന്നെ പ്രേമിക്കുന്നു) എന്നിങ്ങനെ ഏതാനും ചലച്ചിത്രഗാനങ്ങളും അദ്ദേഹത്തിന്റെ ശബ്ദത്തിൽ പുറത്തുവന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com