അന്തരിച്ച ഗാനരചയിതാവ് ബിച്ചു തിരുമല വരികൾ കുറിച്ച ഏക അനിമേഷൻ വിഡിയോ ആണ് മനോരമ മ്യൂസിക് പുറത്തിറക്കിയ ‘കിലുക്കാംപെട്ടി’. മൃഗങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള രസകരമായ വിഡിയോ ആണിത്. 2018ൽ പുറത്തിറക്കിയ ‘കിലുക്കാംപെട്ടി’ക്ക് ഇന്നും ആസ്വാദകർ ഏറെ.
കുട്ടികളെ ആകർഷിക്കാൻ പാകത്തിനുള്ള വരികളാണ് പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കിയത്. കുട്ടിപ്പാട്ടുകൾ എഴുതുന്നതിൽ ബിച്ചു തിരുമലയ്ക്കുള്ള പ്രാവീണ്യം ‘കിലുക്കാംപെട്ടി’യിലൂടെ വീണ്ടും തെളിഞ്ഞുകാണുന്നു.
ജെയ്സൺ ജെ.നായർ ആണ് ബിച്ചു തിരുമലയുടെ വരികൾക്കു സംഗീതം പകർന്നത്. ഫെലിക്സ് ദേവസ്യ അനിമേഷൻ നിർവഹിച്ചു. പ്രിയ പാട്ടെഴുത്തുകാരന്റെ വിയോഗത്തിനു ശേഷവും നിരവധി പേരാണ് യൂട്യൂബിൽ ഇഷ്ടഗാനം തിരഞ്ഞെത്തുന്നത്.