ADVERTISEMENT

64ാമത് ഗ്രാമി നാമനിർദേശപ്പട്ടിക പുറത്തുവന്നപ്പോൾ ബിടിഎസിനു തിരിച്ചടി. മൂന്ന് വിഭാഗങ്ങളിലെങ്കിലും നാമനിർദേശം ലഭിക്കുമെന്നു കരുതി കാത്തിരുന്ന സംഘത്തിന് ഒരു വിഭാഗത്തിലായി ഒതുങ്ങേണ്ടി വന്നു. ബിടിഎസ് പുരസ്കാരനിശ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകരിപ്പോൾ. ബാൻഡ് അന്യായമായി തഴയപ്പെട്ടുവെന്നാണ് ഇവരുടെ വാദം. ഇക്കാര്യത്തിൽ ബിടിഎസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

ബെസ്റ്റ് ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലേയ്ക്കാണ് ബിടിഎസിനു നാമനിർദേശം ലഭിച്ചത്. ബാൻഡിന്റെ ‘ബട്ടർ’ ആണ് പരിഗണിക്കപ്പെടുന്നത്. ഈ വർഷം ലോകത്ത് ഏറ്റവുമധികം ആളുകൾ കണ്ട ആൽബത്തിനുള്ള റെക്കോർഡ് ‘ബട്ടർ’ സ്വന്തമാക്കിയിരുന്നു. പോപ് ഗായകരായ ദോജാ ക്യാറ്റ്, മിലി സൈറസ്, ലിസോ, കാർഡി ബി എന്നിവരോടാണ് ഗ്രാമിയിൽ ബിടിഎസിന്റെ മത്സരം.

 

കഴിഞ്ഞ വർഷവും ബിടിഎസിനു ഗ്രാമി നോമിനേഷൻ ലഭിച്ചിരുന്നു. മികച്ച പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലേയ്ക്ക് ബാൻഡിന്റെ ‘ഡയനാമൈറ്റ്’ മത്സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഈ വിഭാഗത്തിൽ പോപ് താരം ലേഡി ഗാഗയും അരിയാനാ ഗ്രാന്‍ഡെയും ചേർന്നൊരുക്കിയ ‘റെയിൻ ഓൺ മി’ എന്ന ആൽബമാണ് നേട്ടം കൈവരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com