ADVERTISEMENT

സുരേഷ് ഗോപി നായകനായെത്തിയ ‘കാവലി’ലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു. ‘എന്നോമൽ നിധിയല്ലേ’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. രഞ്ജിൻ രാജിന്റെ സംഗീതത്തിൽ മധു ബാലകൃഷ്ണൻ ഗാനം ആലപിച്ചിരിക്കുന്നു. ബി.കെ.ഹരിനാരായണന്റേതാണു വരികൾ.

 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ‘എന്നോമൽ നിധിയല്ലേ’ നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ് പാട്ട് ഇപ്പോൾ. പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 

 

സുരേഷ് ഗോപിയെ നായകനാക്കി രൺജി പണിക്കറിന്റെ മകൻ നിഥിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘കാവല്‍’. തമ്പാൻ എന്ന നായക വേഷത്തിൽ സുരേഷ് ഗോപിയും ആന്റണി എന്ന ഉറ്റ സുഹൃത്തിന്റെ വേഷത്തിൽ രൺജി പണിക്കരും എത്തി. പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com