‘പരാഗ് എന്റെ പ്രിയസുഹൃത്ത്’; ട്വിറ്റർ മേധാവിയുമായുള്ള ബന്ധം വെളിപ്പെടുത്തി ശ്രേയ ഘോഷാൽ

Shreya-parag
SHARE

സമൂഹമാധ്യമമായ ട്വിറ്ററിന്റെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ പരാഗ് അഗർവാള്‍ തന്റെ സുഹൃത്താണെന്നു വെളിപ്പെടുത്തി ഗായിക ശ്രേയ ഘോഷാൽ. മുംബൈയില്‍ ജനിച്ച പരാഗ്, അറ്റോമിക് എനര്‍ജി സെന്‍ട്രല്‍ സ്‌കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. അന്ന് ശ്രേയ ഘോഷാല്‍ സഹപാഠിയായിരുന്നു.

ആത്മസുഹൃത്തിന്റെ പുതിയ തുടക്കത്തിന് ആശംസകള്‍ നേർന്ന് ശ്രേയ ഘോഷാൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ‘പരാഗ്, നിന്നെക്കുറിച്ച് അങ്ങേയറ്റം അഭിമാനം തോന്നുകയാണിപ്പോൾ. ഞങ്ങൾക്കിതു മഹത്തായ ദിനമാണ്. നിന്റെ വിജയം ആഘോഷിക്കുന്നു’ എന്നാണ് ശ്രേയ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

ആഹാരാപ്രിയൻ, യാത്രാപ്രേമി, ഗവേഷകൻ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് ശ്രേയ ഘോഷാൽ പരാഗിനു നൽകുന്നത്. ഗായികയുടെ ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായയുടെയും സുഹൃത്താണ് പരാഗ്. മൂവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA