പ്രണയം പറയും പാട്ടുമായി ഡോക്ടർമാർ; ‘എന്ന് സ്വന്തം’ സംഗീത ആൽബം ശ്രദ്ധേയം

ennuswantham-song
SHARE

‘എന്ന് സ്വന്തം’ എന്ന പേരിൽ രണ്ടു ഡോക്ടർമാർ ചേർന്നൊരുക്കിയ പ്രണയസംഗീത ആൽബം ശ്രദ്ധേയമാകുന്നു. കാർഡിയോളജിസ്റ്റുകളായ ഡോ.സന്ദീപ്.ആർ, ഡോ. സന്ദീപ് മോഹനൻ എന്നിവരാണ് പാട്ടിനു പിന്നിൽ. നിറമുള്ള പ്രണയകാലത്തിന്റെ ഓർമകൾ പൂക്കുന്നിടത്തേയ്ക്കാണ് പാട്ട് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. 

ഡോ.സന്ദീപ്.ആർ ഈണമൊരുക്കിയ ഗാനം ഡോ.സന്ദീപ് മോഹനൻ ആലപിച്ചിരിക്കുന്നു. പ്രഭുല്ലചന്ദ്രന്റേതാണു പാട്ടിന്റെ വരികള്‍. നാട്ടഴക് തെളിയുന്ന ഈ പ്രണയപ്പാട്ട് മികച്ച ദൃശ്യഭംഗി കൂടി സമ്മാനിച്ചാണ് പ്രേക്ഷകർക്കരികിലെത്തിയത്. വിപിൻ വേണുഗോപാൽ ഗാനരംഗങ്ങളുടെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അർജുൻ ഷൈൻ ആണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്.

മാധവ്.എസ് ആണ് സംഗീത ആൽബത്തിന്റെ നിർമാണം. രാഹുൽ പള്ളത്ത്, ഗൗരി ഗോപൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഹൃദ്യമായ ആസ്വാദനാനുഭവം സമ്മാനിക്കുന്ന പാട്ടൊരുക്കിയതിന് ഇരു ഡോക്ടർമാരെയും പ്രശംസിച്ചു നിരവധി പേർ രംഗത്തെത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA