ADVERTISEMENT

ലോകമലയാളികളെ ആവേശത്തിലാക്കി തിയറ്ററിലെത്തിയ ‘മരക്കാർ’ ചിത്രത്തിനു വേണ്ടി ആദരമായി ഒരുക്കിയ ‘ഗര്‍ജനം’ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. സംസ്ഥാന പുരസ്കാര ജേതാവ് സുജേഷ് ഹരിയാണ് പാട്ടിനു വരികൾ കുറിച്ചത്. യദു നന്ദൻ ഈണമൊരുക്കിയ ഗാനം ഗായകൻ മത്തായി സുനിൽ ആലപിച്ചിരിക്കുന്നു. 

 

മരക്കാർ ചിത്രത്തിലെ ചില രംഗങ്ങൾ കോർത്തിണക്കിയാണ് വിഡിയോ ഗാനം തയ്യാറാക്കിയിരിക്കുന്നത്. സോജു ജോഷ്വയുടേതാണു വിഡിയോയുടെ ആശയം. ധനുഷ് നയനാർ സൗണ്ട് ഡിസൈനിങ്ങും ജെഷിൻ അനിമോൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. 

 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ‘ഗര്‍ജനം’ ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ആസ്വാദകരിൽ പലരും വിഡിയോ പങ്കുവച്ചിട്ടുമുണ്ട്.

 

പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങിയ മോഹൻലാൽ ചിത്രമാണ് ‘മരക്കാർ’. മഞ്ജു വാരിയര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, സുഹാസിനി, സുനില്‍ ഷെട്ടി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com