ADVERTISEMENT

സൂപ്പർഹിറ്റ് ഗാനത്തിനു കവർ പതിപ്പുമായി ഗായിക രാജലക്ഷ്മി. ‘ഗോഡ്ഫാദര്‍’ എന്ന ചിത്രത്തിലെ ‘പൂക്കാലം വന്നു പൂക്കാലം’ എന്ന പാട്ടിനാണ് ഗായികയുടെ കവർ. യഥാർഥ പാട്ടിന്റെ തനിമ ചോരാതെ മനോഹരമായി രാജലക്ഷ്മി ആലപിച്ച ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

 

സച്ചിൻ ബിജി ആണ് കവർ ഗാനത്തിനു വേണ്ടി കീബോർഡ് പ്രോഗ്രാമിങ് ചെയ്തത്. ജെയിംസ് അനോസ് മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. മികച്ച പ്രതികരണങ്ങളാണു രാജലക്ഷ്മിയുടെ കവർ പതിപ്പിനു ലഭിക്കുന്നത്. ഇതിനു മുൻപും ഗായിക ഒരുക്കിയ കവർ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 

 

സിദ്ദീഖ്–ലാൽ കൂട്ടുകെട്ടിൽ 1991ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഗോഡ്ഫാദർ’. ചിത്രത്തിലെ നാല് പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കെ.എസ്.ചിത്രയും ഉണ്ണി മേനോനും ചേർന്നു പാടിയ ‘പൂക്കാലം വന്നു പൂക്കാലം’ എന്ന പാട്ടിന് ഇന്നും ആരാധകർ ഏറെയാണ്. ബിച്ചു തിരുമലയുടെ വരികൾക്ക് എസ്.ബാലകൃഷ്ണനാണ് ഈണമിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com