‘ഫോർ എവർ’; അഭ്യൂഹങ്ങൾക്കിടെ നിക്കിന്റെയും പ്രിയങ്കയുടെയും വിവാഹവാർഷിക ആഘോഷം

nick-priyanka-wedding-annversary
SHARE

വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കാറ്റിൽ പറത്തി മൂന്നാം വിവാഹവാര്‍ഷികം ആഘോഷമാക്കി ഗായകൻ നിക് ജൊനാസും ഭാര്യ പ്രിയങ്ക ചോപ്രയും. ഇരുവരും പങ്കുവച്ച ആഘോഷ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സമൂഹമാധ്യമലോകത്തു ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് താരദമ്പതികൾക്കു വിവാഹവാർഷിക ആശംസകൾ നേർന്നു രംഗത്തെത്തിയത്. 

അതിമനോഹരമായ ആഘോഷവേദിയാണ് ലണ്ടനിലെ വീട്ടിൽ നിക് ജൊനാസ് പ്രിയങ്കയ്ക്കായി ഒരുക്കിയത്. പൂക്കൾകൊണ്ടും മെഴുകുതിരികൾ കൊണ്ടും അലങ്കരിച്ച മേശയുടെ അടുത്ത് പ്രിയങ്ക ഇരിക്കുന്നതിന്റെ വിഡിയോ നിക് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മുറിയുടെ ഒരു വശത്ത് ‘ഫോർ എവർ’ എന്ന് എഴുതി അലങ്കരിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. 

നിക്കും പ്രിയങ്കയും വേർപിരിയുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ  നിലനിൽക്കവെയാണ് ഇരുവരുടെയും മൂന്നാം വിവാഹവാർഷികത്തിന്റെ ആഘോഷ ദൃശ്യങ്ങൾ പുറത്തു വന്നത്. അടുത്തിടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നും പ്രിയങ്ക നിക്കിന്റെ പേര് നീക്കം ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ തലപൊക്കിയത്. ഇന്നാൽ വിഷയത്തിൽ ഇരുവരും പ്രതികരിക്കാൻ തയ്യാറായില്ല.

2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബറിൽ വിവാഹിതരാവുകയുമായിരുന്നു. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഉയർന്ന വിമർശനങ്ങളിൽ പലതും ഇരു താരങ്ങളുടെയും പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS