‘അയ്യോ റിമിക്ക് ഇത്രയും പ്രായമോ’? അമ്പരന്ന് ആരാധകർ

rimi-image
SHARE

യഥാർഥ പ്രായം വെളിപ്പെടുത്തി ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. പ്രീഡിഗ്രി പഠനകാലത്ത് സംഗീതമത്സരത്തിൽ പങ്കെടുത്തതിന്റെ പത്രവാർത്തയുടെ ചിത്രം പങ്കിട്ടുകൊണ്ടുള്ള കുറിപ്പിലാണ് റിമി ടോമി തന്റെ ജനനത്തിയതി എഴുതിച്ചേർത്തത്. 

‘പ്രായം ഒരുപാട് കണക്കു കൂട്ടേണ്ട’ എന്നു കുറിച്ചുകൊണ്ടാണ് റിമി പ്രായം വെളിപ്പെടുത്തിയത്. 1983 സെപ്റ്റംബർ 22നാണ് റിമി ടോമി ജനിച്ചത്. 1999ൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കി. ആ കാലയളവിൽ പാലാ അൽഫോൻസ കോളജിലെ ഗായകസംഘത്തിനൊപ്പം നിൽക്കുന്നതിന്റെ ചിത്രമാണ് റിമി ടോമി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. 

റിമിക്ക് 38 വയസ്സ് ഉണ്ടെന്നറിഞ്ഞ് അമ്പരന്നിരിക്കുകയാണ് ആരാധകർ. ‘അയ്യോ റിമിക്ക് ഇത്രയും പ്രായമോ’ എന്നാണ് ചിലരുടെ ചോദ്യം. കാഴ്ചയിൽ റിമി ഇപ്പോഴും ഇരുപതുകാരിയാണെന്നും ചർമം കണ്ടാൽ പ്രായം തോന്നില്ലെന്നും ആരാധകർ കുറിച്ചു. മുൻപും റിമി ടോമിയുടെ പ്രായം സംബന്ധിച്ച് ചർച്ചകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും റിമി ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യമാണു പലർക്കും അറിയേണ്ടത്. 

ഗായിക ശരീരഭാരം കുറച്ചതെങ്ങനെയെന്നും ആരാധകരിൽ ചിലർ അന്വേഷിച്ചു. ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA