ADVERTISEMENT

സ്വന്തമായി സമൂഹമാധ്യമ അക്കൗണ്ട് ആരംഭിച്ച് ബിടിഎസ് താരങ്ങൾ. ഏഴംഗസംഘത്തിലെ എല്ലാവരും ഇൻസ്റ്റഗ്രാമിലാണ് അക്കൗണ്ട് തുടങ്ങിയത്. പിന്നാലെ താരങ്ങൾ സ്വകാര്യ ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഇതുവരെ ബിടിഎസ് എന്ന പേരിലുള്ള ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു സംഘാഗങ്ങളെല്ലാം വിശേഷങ്ങൾ അറിയിച്ചിരുന്നത്. ബാൻഡ് തുടങ്ങി 9 വർഷത്തോടടുക്കുമ്പോഴാണ് താരങ്ങളെല്ലാം സ്വതന്ത്ര്യ അക്കൗണ്ടുകൾക്കു രൂപം കൊടുക്കുന്നത്. ഈ പുതിയ തുടക്കത്തിന്റെ വാർത്ത തികച്ചും അപ്രതീക്ഷിതമായി ആരാധകർക്കരികിലെത്തുകയായിരുന്നു. 

 

സംഘത്തിലെ ജിൻ മാത്രമാണ് സ്വന്തം പേര് യൂസർ നെയിം ആയി സ്വീകരിച്ചത്. Rkive എന്ന പേരിലാണ് ആർഎമ്മിന്റെ അക്കൗണ്ട്. താരത്തിന്റെ സ്റ്റുഡിയോയുടെ പേരും Rkive എന്നാണ്. Thv എന്ന പേരില്‍ വി അക്കൗണ്ട് ആരംഭിച്ചു. ഹ്യൂങ്‌ എന്ന ഔദ്യോഗിക പേരും വി എന്ന സ്റ്റേജ് നാമവും ചേർത്താണ് ഇങ്ങനെയൊരു പേര്. ജിമിൻ J.M എന്നപേരിൽ അക്കൗണ്ട് തുടങ്ങി. ജെ ഹോപ് ആകട്ടെ, uarmyhop പേര് സ്വീകരിച്ചു. ജംകുക്ക് തന്റെ പേരിലെ jk എന്നീ അക്ഷരങ്ങൾ ഒഴിവാക്കി abcdefhi-lmnopqrstvuwxyz എന്ന കൗതുകകരമായ പേരിൽ അക്കൗണ്ട് തുടങ്ങി. agustd എന്ന പേരിലാണ് സുഗയുടെ അക്കൗണ്ട്.

 

അക്കൗണ്ട് തുടങ്ങി മിനിട്ടുകൾക്കകം ബിടിഎസ് താരങ്ങളുടെ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയർന്നു. ഓരോരുത്തരുടെയും ഫോളോവേഴ്‌സ് 20 മില്യണോടടുത്തിരിക്കുകയാണിപ്പോൾ. സംഘാംഗങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ ആരാധകര്‍ ചര്‍ച്ചയാക്കിക്കഴിഞ്ഞു. ഇനി ഓരോരുത്തരുടെയും വ്യക്തിഗത നേട്ടങ്ങളും സ്വകാര്യജീവിതത്തിലെ വിശേഷങ്ങളും അറിയാമെന്ന പ്രതീക്ഷയിലാണ് ആരാധകവൃന്ദം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com