ADVERTISEMENT

കൊറിയൻ പെൺ സംഗീത ബാൻഡ് ആയ ബ്ലാക്പിങ്കിലെ ജെനിയെ, ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത് ബിടിഎസ് ബാൻഡ് അംഗം വി. ബ്ലാക്പിങ്കിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ജെനി. ബിടിഎസിലെ വിയും ആരാധകവൃന്ദത്തിനു ഏറെ പ്രിയപ്പെട്ടവൻ. ഇപ്പോഴിതാ ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്നുള്ള ചർച്ചകളാണ് വ്യാപകമാകുന്നത്. കെ പോപ്പില്‍ സംഭവിക്കുന്നതെന്താണെന്ന് സംഗീതലോകം ഉറ്റു നോക്കുകയാണ്.

 

ഏതാനും ദിവസങ്ങൾക്കു മുൻപാണ് ബിടിഎസ് താരങ്ങൾ ഓരോരുത്തരും സ്വന്തമായി ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. തുടർന്ന് മിനിട്ടുകൾക്കകം തന്നെ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയർന്നു. ഇതിനിടെ വി, ജെനിയെ ഫോളോ ചെയ്യുകയായിരുന്നു. ഉടൻ തന്നെ അറിയാതെ സംഭവിതച്ചതാണെന്ന വിശദീകരണവുമായി വി രംഗത്തെത്തുകയും ജെനിയെ അൺഫോളോ ചെയ്യുകയുമുണ്ടായി. എന്നാല്‍ അപ്പോഴേയ്ക്കും ‘പ്രണയചര്‍ച്ച’ വ്യാപകമായിരുന്നു. 

 

വി, ജെനിയെ ഫോളോ ചെയ്തതിന്റെ സ്ക്രീൻഷോട്ടുകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിയും ജെനിയും സ്ഥിരമായി ഒരേ ബ്രാൻഡ് വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും ഒരേ ഇനത്തിൽപ്പെട്ട നായക്കുട്ടികളെ വളർത്തുന്നതുമൊക്കെ ഇരുവരും പ്രണയത്തിലാണോ എന്നുള്ള സംശയം ബലപ്പെടുത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുള്ള ചർച്ചകളും സജീവമായിക്കഴിഞ്ഞു. ഇന്നാൽ ഇക്കാര്യത്തിൽ ഇരു സംഘങ്ങളിൽ നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. 

 

കെ പോപ്പിൽ ബിടിഎസിനെ പോലെ തന്നെ കോടിക്കണക്കിന് ആരാധകരെ വാരിക്കൂട്ടിയ പെൺ ട്രൂപ്പ് ആണ് ബ്ലാക്പിങ്ക്. റോസ്, ജീസു, ലിസ എന്നിവരാണ് ജെനിക്കൊപ്പമുള്ള മറ്റു താരങ്ങൾ. 2016ല്‍ ‘സ്വക്വയർ വൺ’ ആൽബത്തിലെ ബൂംബയ്യാ എന്ന ഗാനത്തിലൂടെ പാട്ടു പ്രേമികൾക്കിടയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു ഇവർ. വെറും 4 വർഷങ്ങൾ കൊണ്ട് 16 ആൽബങ്ങൾ പുറത്തിറക്കി ലോകത്തെ ഞെട്ടിച്ചു ഈ കൊറിയൻ പെൺപട. 

 

ലോകോത്തര വേദികൾ കീഴടക്കി മുന്നേറുന്ന ബ്ലാക്പിങ്കിന്റെയും ബിടിഎസിന്റെയും ആരാധകർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും തുറന്ന സംവാദങ്ങൾ ഉണ്ടാകാറുണ്ട്. ഇപ്പോൾ വി, ജെനിയെ ഫോളോ ചെയ്തതോടെ ‘പ്രണയചർച്ച’യും സജീവമായിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com