സിസേറിയൻ കഴിഞ്ഞ് 12 ദിവസങ്ങള്‍ മാത്രം; കൂളായി ചുവടുവച്ച് സൗഭാഗ്യ, വിഡിയോ

sowbhagya-venkitesh-dance-new
SHARE

പുതിയ നൃത്ത വിഡിയോ പങ്കുവച്ച് അഭിനേത്രിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. അമ്മയായി 12ാം ദിനമാണ് തകർപ്പൻ ചുവടുകളുമായി സൗഭാഗ്യ എത്തിയത്. സിസേറിയൻ ഭയപ്പെടേണ്ട ഒന്നല്ലെന്നും അതേക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറണമെന്നും കുറിച്ചുകൊണ്ടാണ് സൗഭാഗ്യ നൃത്ത വിഡിയോ പങ്കിട്ടത്. 

‘സിസേറിയനു ശേഷമുള്ള 12ാം ദിനം. അമ്മയാകാൻ തയ്യാറെടുക്കുന്നവരെ ഭയപ്പെടുത്താതിരിക്കൂ. സ്ത്രീകളെ, നിങ്ങൾ എന്നെ വിശ്വസിക്കൂ. സിസേറിയൻ അത്ര വലിയ കാര്യമല്ല. ഭാഗ്യവശാൽ ആരോഗ്യമേഖല വളരെയേറെ പുരോഗതി കൈവരിച്ചിരിക്കുന്നു. സിസേറിയനെക്കുറിച്ചു നിങ്ങൾ കേൾക്കുന്നതെല്ലാം മിഥ്യയാണ്. പ്രതീക്ഷ കൈവിടരുത്, അത് ആസ്വദിക്കൂ’, വിഡിയോയ്ക്കൊപ്പം സൗഭാഗ്യ കുറിച്ചു. 

സൗഭാഗ്യയുടെ നൃത്ത വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. നിരവധി പേരാണു പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. സൗഭാഗ്യയുടെ പ്രകടനം വലിയ പ്രചോദനമാണെന്ന് ആസ്വാദകരിൽ ചിലർ കുറിച്ചു. താരത്തിന്റെ ഭർത്താവ് അർജുന്‍ സോമശേഖറും അമ്മയും നർത്തകിയുമായ താര കല്യാണും വിഡിയോയ്ക്കു താഴെ കമന്റിട്ടിട്ടുണ്ട്. 

നവംബർ 29നാണ് സൗഭാഗ്യയ്ക്കും അർജുനും പെൺകുഞ്ഞ് പിറന്നത്. ആദ്യകൺമണിയെ വരവേറ്റ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. സുദർശന എന്നാണ് കുഞ്ഞിനു പേര് നൽകിയത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും അർജുനും സൗഭാഗ്യയും പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA