ADVERTISEMENT

അല്ലു അർജുൻ ചിത്രം ‘പുഷ്പ’യിൽ താൻ അവതരിപ്പിച്ച ഐറ്റം ഡാന്‍സിനെ വിമർശിച്ചവർക്കു മറുപടി നൽകി നടി സമാന്ത. മുൻപ് ഒരു അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകൾ കടമെടുത്താണ് താരത്തിന്റെ പ്രതികരണം. 

 

സ്ത്രീകൾ എന്താണു ചെയ്യേണ്ടതെന്നു സ്ത്രീകൾക്ക് അറിയാമെന്നും സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സാഹചര്യം വേണമെന്നുമുള്ള പ്രിയങ്ക ചോപ്രയുെട വാക്കുകളുമായാണ് സമാന്ത രംഗത്തെത്തിയത്. പുഷ്പയിലെ പാട്ടിനു നേരെ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം. 

 

പുഷ്പയിലെ സമാന്തയുടെ ഡാൻസ് നമ്പർ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടതാണ്. നടിയുടെ വ്യക്തിത്വത്തെ പോലും മാനിക്കാതെ പലരും വസ്ത്രധാരണത്തിന്റെ പേരിൽ വിമർശന സ്വരമുയർത്തി. സമാന്തയുടെ വിവാഹബന്ധത്തകർച്ചയെക്കുറിച്ചും അനാവശ്യ പരാമർശങ്ങളുണ്ടായി. പിന്നാലെയാണ് പ്രിയങ്ക ചോപ്രയുടെ വിഡിയോയുമായി നടി രംഗത്തെത്തിയത്.

 

‘പുഷ്പ’യിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സമാന്തയുടെ ഐറ്റം ഡാൻസ്. താരത്തിന്റെ കരിയറിലെ ആദ്യ ഐറ്റം ഡാൻസ് ആണിത്. ഇതിനായി നടി കോടികൾ പ്രതിഫലം കൈപ്പറ്റിയെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ പാട്ടിലെ വരികൾ പുരുഷവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് പുരുഷ സംഘടന പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. പാട്ട് പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com