ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ നിന്നും ഭർത്താവും അമേരിക്കൻ ഗായകനുമായ നിക് ജൊനാസിന്റെ പേര് വെട്ടിയതെന്തിനെന്നു വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര. ട്വിറ്ററിലെ പേരുമായി സാമ്യമുള്ളതാക്കാൻ വേണ്ടിയാണ് ഇൻസ്റ്റഗ്രാമിൽ നിന്നും തന്റെ പേരിനൊപ്പമുള്ള ‘ജൊനാസ്’ ഒഴിവാക്കിയതെന്ന് താരം വ്യക്തമാക്കി. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര മനസ്സു തുറന്നത്.

 

‘എനിക്കൊന്നും അറിയില്ല. ട്വിറ്ററിലെ എന്റെ പേരുപോലെ തന്നെയാക്കാൻ വേണ്ടിയാണ് ഇന്‍സ്റ്റഗ്രാമിൽ നിന്നും ജൊനാസ് എന്ന പേര് ഒഴിവാക്കിയത്. തുടർന്നുണ്ടായ ചർച്ചകളെല്ലാം ഞാൻ നേരത്തെ ഊഹിച്ചതാണ്. ഇതൊക്കെ ആളുകൾ വലിയ കാര്യമായി കണക്കാക്കുന്നതിനെ രസകരമായാണു ഞാൻ കാണുന്നത്. ഇത് സമൂഹമാധ്യമമാണ്. പ്രിയ സുഹൃത്തുക്കളേ ദയവായി ഒന്നു ശാന്തമാകൂ’, പ്രിയങ്ക പറഞ്ഞു. 

 

കഴിഞ്ഞ മാസമാണ് പ്രിയങ്ക സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നും നിക് ജൊനാസിന്റെ പേര് നീക്കം ചെയ്തത്. ‘പ്രിയങ്ക ചോപ്ര ജൊനാസ്’ എന്ന പേരിലായിരുന്നു താരത്തിന്റെ അക്കൗണ്ട്. പെട്ടെന്നൊരു ദിവസം ജൊനാസ് എന്ന ഭാഗം ഒഴിവാക്കിയതോടെ താരദമ്പതികൾ വേർപിരിയുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 

 

വിഷയം സജീവ ചർച്ചയായതോടെ പ്രചരിക്കുന്ന കാര്യങ്ങൾ അസംബന്ധമാണെന്നു പറഞ്ഞ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര രംഗത്തെത്തിയിരുന്നു. ചർച്ചകളോട് നിക് ജൊനാസും പ്രിയങ്കയും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. അഭ്യൂഹങ്ങൾക്കിടയിലും ഇരുവരും പ്രണയചിത്രങ്ങളും ആഘോഷനിമിഷങ്ങളും ആരാധകരുമായി പങ്കുവച്ചതും ഏറെ ചർച്ചയായി. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയുടെ പ്രതികരണവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com