ADVERTISEMENT

പ്രണവ് മോഹൻലാൽ നായകനാകുന്ന ‘ഹൃദയം’ സിനിമ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ പ്രേക്ഷകർക്കു സുവർണാവസരം. മനോരമ ഓൺലൈനും ജെയിൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സും ചേർന്നൊരുക്കുന്ന ‘റീൽ വിഡിയോ’ മത്സരത്തിൽ പങ്കെടുത്തു വിജയിക്കുന്നവർക്കാണ് ഓഡിയോ ലോഞ്ചിന്റെ ഭാഗമാകാൻ സാധിക്കുക. 

 

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: ഹൃദയത്തിലെ ഇതുവരെ റിലീസ് ആയിട്ടുള്ള പാട്ടുകളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്ത് റീൽ വിഡിയോ തയ്യാറാക്കുക. HridayamContest എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുക. ഏറ്റവും മികച്ച റീൽ വിഡിയോ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ അവസരം.

 

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘ഹൃദയം’. ആകെ 15 പാട്ടുകളാണുള്ളത്. ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഏറെ പ്രേക്ഷകസ്വീകാര്യത നേടി. ഹിഷാം അബ്ദുൽ വഹാബ് ആണ് ‘ഹൃദയ’ത്തിന്റെ സംഗീതസംവിധായകൻ. 

 

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ‘ഹൃദയ’ത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം ചിത്രം നിര്‍മ്മിക്കുന്നു. 42 വര്‍ഷത്തിനു ശേഷമാണ് മെറിലാന്‍ഡ് സിനിമാസ് നിർമാണത്തിലേക്കു തിരിച്ചെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com