ADVERTISEMENT

സഹോദരങ്ങളെ പൊതു വേദിയിൽ പരിചയപ്പെടുത്തി ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. മഴവിൽ മനോരമയിലെ സംഗീത റിയാലിറ്റി ഷോ ആയ സൂപ്പർ 4 ജൂനിയേഴ്സിന്റെ വേദിയിലാണ് റിമിക്കൊപ്പം സഹോദരങ്ങളായ റിങ്കുവും റീനുവും എത്തിയത്. പരിപാടിയുടെ വിധികർത്താക്കളിലൊരാളാണ് റിമി. 

 

റിങ്കുവിന്റെയും റീനുവിന്റെയും കൈ പിടിച്ചു കൊണ്ടാണ് റിമി ടോമി വേദിയിലേയ്ക്ക് എത്തിയത്. ഇരുവരും പേടിച്ചു നിലത്തു വീഴാൻ സാധ്യതയുള്ളതുകൊണ്ടാണ് കൈകൾ മുറുക്കെ പിടിച്ചതെന്ന് റിമി തമാശ രൂപേണ പറയുകയും ചെയ്തു. 

 

വളരെ പാവങ്ങളായ സഹോദരങ്ങളെയാണു ദൈവം തനിക്കു നൽകിയതെന്ന് റിമി പറയുന്നു.  വീട്ടിൽ താനും മമ്മിയും വളരെ ആക്ടീവ് ആണെന്നും എന്നാൽ സഹോദരങ്ങളും പപ്പയും പൊതുവേ സൈലന്റ് ആണെന്നും റിമി വെളിപ്പടുത്തി. 

 

റിമിയെക്കുറിച്ച് റിങ്കുവും റീനുവും മനസ്സു തുറന്നു. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ റിമിയുടെ അനിയൻ/അനിയത്തി എന്നീ പേരുകളിലാണ് തങ്ങൾ അറിയപ്പെട്ടിരുന്നതെന്ന് ഇരുവരും പറയുന്നു. വേദിയിൽ പാട്ട് പാടി റീനു പ്രേക്ഷകരെ കയ്യിലെടുത്തു. റിമിയുടെ ശബ്ദവുമായി ഏറെ സാമ്യമുണ്ടെന്നാണ് ആസ്വാദകപക്ഷം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com