പീഡകനെയാണു പിന്തുണയ്ക്കുന്നതെന്ന് രാജ സാറിന് അറിയില്ലേ? പൊട്ടിത്തെറിച്ച് ചിന്മയി

chinmayi-ilayaraja
SHARE

മീ ടു ആരോപണം നേരിട്ട സംവിധായകൻ സുസി ഗണേശനൊപ്പം പുതിയ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സംഗീതസംവിധായകൻ ഇളയരാജയ്ക്കെതിരെ വ്യാപക വിമര്‍ശനം. സ്ത്രീകളെ ദ്രോഹിക്കുന്ന ഒരാളെക്കുറിച്ച് ഇളയരാജയ്ക്ക് അറിയില്ലേയെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ  ഉയരുന്നത്. ചലച്ചിത്ര പ്രവര്‍ത്തക ലീന മണി മേഖലയോട് മോശമായി പെരുമാറിയെന്നാണ് സുസി ഗണേശനെതിരെ ഉയർന്ന ആരോപണം. 

സുസി ഗണേശന്റെ പുതിയ സിനിമയായ ‘വഞ്ചം തീര്‍ത്തായടാ’യില്‍ സംഗീതമൊരുക്കുന്നത് ഇളയരാജയാണെന്ന ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെയാണ് വിമർശനങ്ങൾ തല പൊക്കിയത്. 

ഇളയരാജയുടെ തീരുമാനത്തോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തി. ‘വഞ്ചം തീര്‍ത്തായടാ. കൊള്ളാം. ഈ സംവിധായകന്‍ ലീനയോടു പെരുമാറിയത് അത്തരത്തിലാണ്. സ്ത്രീകളെ ദ്രോഹിക്കുന്ന ഒരു പീഡകനെ പിന്തുണച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാജ സാറിനോ സംഘത്തിനോ അറിയില്ലേ?’ എന്നാണ് ചിന്മയിയുടെ ചോദ്യം. പിന്നാലെ ചിന്മയിയെ പിന്തുണച്ച് നിരവധി ആരാധകരും പ്രതികരണങ്ങൾ രേഖപ്പെടുത്തി. 

2018 ലാണ് സുസി ഗണേശനെതിരെ മീ ടു ആരോപണവുമായി സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖല രംഗത്തെത്തിയത്. 2005 ൽ ഒരു ചാനൽ അഭിമുഖത്തിനു ശേഷം വീട്ടിലേക്കു പോകുന്നതിനിടെ ഗണേശൻ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA