‘മാറോടു ചേർത്തു നൽകിയ ഉമ്മകളും ലാളനയും’; അമ്മയോർമയിൽ എം.ജി.ശ്രീകുമാർ

mg-sreekumar-mother
SHARE

അമ്മയുടെ ഓര്‍മദിനത്തിൽ ഹൃദയം തൊടും കുറിപ്പുമായി ഗായകൻ എം.ജി.ശ്രീകുമാർ. ആ ഉദരത്തിൽ ജനിച്ചതാണ് തന്റെ ഏറ്റവും വലിയ പുണ്യമെന്ന് അമ്മയുടെ ഓർമച്ചിത്രം പങ്കിട്ടുകൊണ്ട് അദ്ദേഹം കുറിച്ചു. ആരാധകരും സ്നേഹിതരുമുള്‍പ്പെടെ നിരവധി പേരാണ് എം.ജി.ശ്രീകുമാറിന്റെ കുറിപ്പിനു താഴെ അമ്മയ്ക്കു പ്രണാമമർപ്പിച്ചു പ്രതികരണങ്ങളുമായി എത്തിയത്. 

‘ഇന്ന് എന്റെ അമ്മയുടെ ഓർമദിനം. എനിക്ക് നൽകിയ ലാളനവും മാറോടു ചേർത്തുവച്ചു നൽകിയ ഉമ്മകളും ഇന്നും മായാത്ത ഓർമകളാണ്. ആ ഉദരത്തിൽ ജനിച്ചതാണ് എന്റെ മഹാപുണ്യം. ഭാഗ്യം. എന്റെ എല്ലാമെല്ലാമായിരുന്ന അമ്മക്ക് ഈ മകന്റെ ശതകോടി പ്രണാമം’ എന്നാണ് എന്നാണ് എം.ജി.ശ്രീകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

മുൻപ് പിറന്നാളിനോടനുബന്ധിച്ച് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ അമ്മയെക്കുറിച്ചുള്ള ഓർമകള്‍ എം.ജി.ശ്രീകുമാർ പങ്കുവച്ചിട്ടുണ്ട്. തുച്ഛമായ വരുമാനം കൊണ്ടു ജീവിക്കുമ്പോഴും അമ്മ പിറന്നാളിന് മധുരപലഹാരങ്ങൾ വാങ്ങിത്തന്നിരുന്നുവെന്നും അതൊക്കെ മറക്കാൻ കഴിയാത്ത ഓർമകളും ആഘോഷങ്ങളുമായിരുന്നെന്നും ഗായകൻ ഓർത്തെടുത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA