ADVERTISEMENT

വിവാഹവീട്ടിൽ പാട്ടുപാടി കയ്യടി നേടി നടനും എംപിയുമായ സുരേഷ് ഗോപി. വിവാഹവിരുന്നില്‍ പങ്കെടുക്കുന്നതിനിടെ വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ താരത്തെ വേദിയിലേയ്ക്കു ക്ഷണിക്കുകയായിരുന്നു. ഉടൻ തന്നെ വേദിയിലെത്തിയ സുരേഷ് ഗോപി മൈക്ക് കയ്യിലെടുത്ത് ഗംഭീരമായി പാടി. 

 

‘ഇളയനിലാ പൊഴിഗിറതേ’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് സുരേഷ് ഗോപി ആലപിച്ചത്. സംഗീതോപകരണങ്ങളുടെ താളത്തിനൊപ്പം മനോഹരമായാണു സുരേഷ് ഗോപി പാടുന്നത്. 

 

നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ പാട്ട് ആസ്വാദകർ ഏറ്റെടുക്കുന്നത് വിഡിയോയിൽ കാണാം. പാടിക്കഴിഞ്ഞ ഉടൻ മൈക്ക് കൈമാറി താരം വേദി വിടുന്നു. മഞ്ഞ നിറത്തിലുള്ള കുർത്ത ധരിച്ചാണ് സുരേഷ് ഗോപി വിവാഹവിരുന്നിൽ പങ്കെടുക്കാനെത്തിയത്. താരത്തിന്റെ ലുക്കും ആരാധകർ ചര്‍ച്ചയാക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com