‘അവൾക്കൊപ്പം’; അക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് സയനോരയും സിത്താരയും റിമിയും

rimi-sithara-sayanora
SHARE

അക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് മലയാളത്തിലെ യുവഗായികമാർ. സിത്താര കൃഷ്ണകുമാർ, റിമി ടോമി, നടിയുടെ അടുത്ത സുഹൃത്തുകൂടിയായ സയനോര എന്നിവരാണ് പരിപൂർണ പിന്തുണയറിയിച്ച് രംഗത്തെത്തിയത്. ഇരയാക്കപ്പെടലിൽനിന്ന് അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന അതിജീവിതയുടെ വെളിപ്പെടുത്തല്‍ കുറിപ്പ് പങ്കിട്ടുകൊണ്ടാണ് ഗായികമാര്‍ പിന്തുണ പ്രഖ്യാപിച്ചത്. 

‘എന്നും നിന്റെ കൂടെ’ എന്നു കുറിച്ചുകൊണ്ടാണ് സയനോര ഫിലിപ് കുറിപ്പ് പങ്കുവച്ചത്. with the survivor, my teasure എന്നീ ഹാഷ്ടാഗുകൾകൂടി ചേർത്താണ് സയനോരയുടെ സമൂഹമാധ്യമ പോസ്റ്റ്. ‘നിസ്സംശയം അവൾക്കൊപ്പം’ എന്നാണ് സിതാരയുടെ കുറിപ്പ്. റിമി ടോമിയും നടിയുടെ പോസ്റ്റ് പങ്കുവച്ചു. 

മലയാളസിനിമാ രംഗത്തു നിന്ന് പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആഷിക്ക് അബു, ബാബുരാജ്, അന്ന ബെന്‍, ആര്യ, സ്മൃതി കിരണ്‍, സുപ്രിയ മേനോന്‍ പൃഥ്വിരാജ്, ഫെമിന ജോര്‍ജ്, മൃദുല മുരളി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവർ അക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തെത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA