ADVERTISEMENT

സംഗീത ഇതിഹാസം ലത മങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചു. മുംബൈ ബ്രീച്ച് കാന്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗായിക ഇപ്പോൾ ഐസിയുവിൽ ആണ്. ചെറിയ ചില ലക്ഷണങ്ങള്‍ മാത്രമേയുള്ളുവെന്നും പ്രായാധിക്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ഐസിയുവിലേയ്ക്കു മാറ്റിയതെന്നു ബന്ധുക്കൾ അറിയിച്ചു.  

 

പേടിക്കേണ്ടതായി ഒന്നുമില്ലെന്നും മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ലത മങ്കേഷ്കറിന്റെ അടുത്ത ബന്ധു രചന വ്യക്തമാക്കി. എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ലതാ മങ്കേഷ്കറിനു വേണ്ടി പ്രാർഥിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com