‘സിത്തുവിന്റെ പാട്ടുകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത്’; മനസ്സു തുറന്ന് സജീഷ്

sithara-sajeesh
SHARE

ഗായിക സിത്താര കൃഷ്ണകുമാർ പാടിയ പാട്ടുകളിൽ ഏറെ പ്രിയപ്പെട്ടത് ഏതെന്നു തുറന്നു പറഞ്ഞ് ഭർത്താവ് ഡോ.എം.സജീഷ്. മഴവിൽ മനോരമയിലെ സൂപ്പർ 4 ജൂനിയേഴ്സ് വേദിയിൽ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. പരിപാടിയിലെ വിധികർത്താക്കളിൽ ഒരാളാണ് സിത്താര. 

‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രത്തിനു വേണ്ടി സിത്താര പാടിയ ‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന പാട്ടാണ് സജീഷിന്റെ പ്രിയപ്പെട്ട ഗാനം. സുജേഷ് ഹരിയുടെ വരികൾക്ക് വിശ്വജിത് ഈണമൊരുക്കിയ ഗാനമാണിത്. സുജേഷ് ഹരിക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചതും ഈ പാട്ടിലൂടെ തന്നെ.

2021ലെ മഴവിൽ മ്യൂസിക് അവാർഡ്സിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സിത്താര നേടിയത് ഇതേ പാട്ടിലൂടെയാണ്. ഭർത്താവിന്റെ ഈ പ്രിയ ഗാനം സിത്താര സൂപ്പർ 4ന്റെ വേദിയിൽ ആലപിക്കുകയും ചെയ്തു. വിശേഷങ്ങൾ പങ്കിട്ടും പാട്ടുകൾ ആസ്വദിച്ചും സജീഷ് പരിപാടിയുടെ മുഴുനീള എപ്പിസോഡിൽ സജീവസാന്നിധ്യമായിരുന്നു. 

സിത്താരയും സജീഷും സംയുക്തമായി നടത്തുന്ന ഇടം ആർട്ട് കഫേയുടെയും സിത്താരയുടെ സംഗീത–നൃത്ത അക്കാദമിയുടെയും വിശേഷങ്ങൾ സജീഷ് വേദിയിൽ പങ്കുവച്ചു. ഈ വർഷം കോവിഡിനെ പൊരുതി തോൽപ്പിച്ച് എല്ലാവർക്കും പഴയതു പോലെ പുറത്തിറങ്ങി  നടക്കാനാകുമെന്നതിന്റെ പ്രതീക്ഷയെക്കുറിച്ചും അദ്ദേഹം മനസ്സു തുറന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA